ദോഹ- കലയും സാഹിത്യവും മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതാവണമെന്ന് എസ്.വൈ.എസ് കേരള ജനറൽ സെക്രട്ടറി ഡോ.അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. മെഷാഫ് പോടാർ പേൾ സ്കൂളിൽ നടന്ന കലാലയം ഖത്തർ ദേശീയ പ്രവാസി സാഹിത്യോത്സവ് പതിമൂന്നാം എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായന ഉദ്ഘോഷിച്ചു കൊണ്ടാണ് വിശുദ്ധ ഖുർആൻ അവതീർണമായതെന്നും കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമാണ് ഇസ് ലാമിനെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ ആർ.എസ്.സി ദേശീയ ചെയർമാൻ ശകീർ ബുഖാരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സംഗമത്തിൽ പറവണ്ണ അബ്ദുൽ റസാഖ് മുസ് ലിയാർ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അബ്ദുൽ ജബ്ബാർ സഖാഫി, അബ്ദുൽ ജലീൽ പുത്തമ്പള്ളി, മണികണ്ഠൻ, എൻ.കെ മുസ്തഫ ഹാജി, ഹനീഫ് ബ്ലാത്തൂർ തുടങ്ങിയവർ സംസാരിച്ചു. ഉബൈദ് വയനാട് സ്വാഗതവും നംഷാദ് പനമ്പാട് നന്ദിയും പറഞ്ഞു.






