മുഖ്യമന്ത്രിക്ക് നിര്‍ണ്ണായകം, ദുരിതാശ്വാസനിധി ദുര്‍വിനിയോഗത്തില്‍ ലോകായുക്ത വിധി നാളെ

തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസില്‍ നാളെ ലോകായുക്ത ഫുള്‍ ബെഞ്ച് വിധി പറയും. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കിയാണ് കോണ്‍ഗ്രസ് നേതാവ് ആര്‍ എസ് ശശികുമാര്‍ ഹര്‍ജി നല്‍കിയത്. മൂന്നംഗ ബെഞ്ച് നാളെ ഉച്ചയ്ക്കാണ് വിധി പറയുക. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്. രണ്ടംഗ ബെഞ്ചിലെ അഭിപ്രായ ഭിന്നത മൂലമാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്.  ലോകായുക്ത നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാല്‍ വിധി സര്‍ക്കാരിന് നിര്‍ണായകമാണ്. 2018 ലാണ് കോണ്‍ഗ്രസ് നേതാവ് ആര്‍ എസ് ശശികുമാര്‍ ഹര്‍ജി നല്‍കിയത്. കേസില്‍ ഉപലോകായുക്തമാരെ വിധി പറയുന്നതില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ആര്‍ എസ് ശശികുമാര്‍ ഉപഹര്‍ജിയും നല്‍കിയിരുന്നു.

 

Latest News