കോട്ടയത്ത് രണ്ടു പേർ മുങ്ങി മരിച്ചു

കോട്ടയം- കോട്ടയത്ത് വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു പേർ മുങ്ങിമരിച്ചു.കോട്ടയത്ത് എലിപ്പുലിക്കാട്ട് കടവിൽ കുളക്കാനിറങ്ങവെ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കാഞ്ഞിരപ്പള്ളി സ്വദേശി ജോയൽ വില്യംസ് (22) ന്റെ മൃതദേഹമാണ് മുങ്ങി താഴ്ന്നു പോയ ഭാഗത്തു നിന്നും അമ്പത് മീറ്റർ അകലെ നിന്നും കണ്ടെത്തിയത്.ബാംഗ്ലൂരിൽ ഫിസിയോതെറാപ്പി മൂന്നാം വർഷ വിദ്യാർഥിയാണ്.ഫയർഫോഴ്‌സിനൊപ്പം ചേർന്ന്  ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ റെസ്‌ക്യൂ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാലംഗ സംഘം ഇറഞ്ഞാലിന് സമീപമുള്ള ഹോം സ്റ്റേയിൽ എത്തിയത്.തുടർന്ന് സമീപത്തെ മീനന്തറയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ജോയൽ അപകടത്തിൽ പെട്ടത്.മൃതദേഹം കോട്ടയം ജില്ലാ ജനറൽ  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നട്ടാശ്ശേരിക്ക് സമീപം മീനച്ചിലാറ്റിലേക്ക് വീണ് ഗോകുലം വീട്ടിൽ ബാഹുലേയൻ നായർ ( 60 )ആണ് മരിച്ചത്.മീനച്ചിലാറ്റിലേക്ക്  വീഴുന്നത് കണ്ട് പ്രദേശവാസികൾ ഫയർഫോഴ്‌സ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ നടത്തിയതെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.സൂര്യകാലടി മനയ്ക്ക് സമീപം മാധവത്ത് കടവിലായിരുന്നു  അപകടം.
 

Latest News