ഗാസ - അല്‍ഷിഫ ഹോസ്പിറ്റലിലെ ജീവനക്കാരുടെ അഭ്യര്‍ഥന പ്രകാരം ആശുപത്രിയില്‍നിന്ന് കുഞ്ഞുങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രായില്‍ സൈന്യം സഹായിക്കുമെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
എന്നാല്‍ ഇസ്രായില്‍ വെടിവെപ്പ് നിര്‍ത്താത്തത് 'മെഡിക്കല്‍ ജീവനക്കാരെയും സാധാരണക്കാരെയും ഒരുപോലെ ഭയപ്പെടുത്തുന്നതായി ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ഖുദ്ര റോയിട്ടേഴ്സിനോട് പറഞ്ഞു.
'കുഞ്ഞുങ്ങളെ സുരക്ഷിതമായി ആശുപത്രിയില്‍നിന്ന് കൊണ്ടുപോകുന്നതിനുള്ള ഒരു സംവിധാനത്തെക്കുറിച്ചും ഞങ്ങളെ അറിയിച്ചിട്ടില്ല. ഇതുവരെ ഞങ്ങള്‍ അവരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു-
കുടിയൊഴിപ്പിക്കലിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അല്‍ഖുദ്ര പറഞ്ഞു:
ആകെ 45 കുഞ്ഞുങ്ങളുണ്ടെന്നും രണ്ട് പേര് ഇതിനകം മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറിലേറെ തുടര്‍ച്ചയായി ബോംബാക്രമണം നടന്നതായി അല്‍ഷിഫ ജീവനക്കാര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. മിക്ക ആശുപത്രി ജീവനക്കാരും അവിടെ അഭയം പ്രാപിച്ച ആളുകളും പോയി, പക്ഷേ 500 രോഗികള്‍ അവശേഷിക്കുകയാണ്.