Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിരിയാണി ഉണ്ടാക്കി നോക്കും, ചിലപ്പോള്‍ സൂപ്പറാകും; വിശേഷങ്ങളുമായി കാളിദാസ് ജയറാം

കൊച്ചി- തനിക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണം ബിരിയാണിയാണെന്ന് നടന്‍ കാളിദാസ് ജയറാം. എത്ര കഴിച്ചാലും മടുക്കാത്തത് ബിരിയാണിയാണ്. ബിരിയാണി ഉണ്ടാക്കി നോക്കാറുണ്ട്. ചില സമയത്ത് ചീറ്റി പോകും, ചിലപ്പോള്‍ നല്ല രീതിയില്‍ വിജയിക്കാറുമുണ്ട്. ചീറ്റി പോയാല്‍ അച്ഛനല്ല, അമ്മയാണ് വഴക്ക് പറയാറുള്ളത്. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ അമ്മ കുറച്ച് സ്ട്രിക്ടാണ്. അടുക്കളയില്‍ കയറി ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല, അവിടെ മൊത്തം കുളമാക്കിയിട്ടുണ്ടാവും- വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട്  കാളിദാസ് പറഞ്ഞു.
കാളിദാസ് ജയറാമും മോഡല്‍ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കയാണ് വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജയറാം, പാര്‍വ്വതി, മാളവിക എന്നിവര്‍ വിവാഹനിശ്ചയ വേദിയില്‍ ഇരിക്കുന്നതും വിഡിയോയില്‍ കാണാം. സുഹൃത്ത് താരിണിയെ വിവാഹം ചെയ്യുകയാണെന്ന് പൊതുവേദിയില്‍ കാളിദാസ് ജയറാം തന്നെ പറഞ്ഞിരുന്നു. മോഡലായ താരിണി കലിംഗരായരുമായുള്ള പ്രണയം പൊതുവേദിയില്‍ തുറന്നു പറയുന്നതും അന്നായിരുന്നു.

ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023 ലെ അവാര്‍ഡ് താരിണിക്കായിരുന്നു. അവാര്‍ഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാന്‍ കഴിയില്ലെന്നും അവതാരക പറയുന്നുണ്ട്. ശേഷം കാളിദാസിനെ വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുന്നു. വിവാഹം കഴിക്കാന്‍ പോകുന്നുവെന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടര്‍ന്നാണ് സൂര്യയുടെ ശബ്ദം അനുകരിച്ച് താരിണിയെ പ്രപ്പോസ് ചെയ്തത്. താരിണി കലിംഗരായരെ കാളിദാസ് എടുത്തുയര്‍ന്ന രംഗമാണ് പിന്നീട്.
വിവാഹം എന്താണെന്ന് ചോദിച്ചാല്‍ അടുത്ത വര്‍ഷമായിരിക്കും എന്നാണ് കാളിദാസിന്റെ മറുപടി.
തനിക്കായി കുറച്ച് സമയം കിട്ടുകയാണെങ്കില്‍ ചെയ്യുന്നത് ഭക്ഷണം കഴിക്കുകയാണ്. പിന്നെ കിടന്ന് ഉറങ്ങും. ഇനിയതുമല്ലെങ്കില്‍ സിനിമ കാണും. ഒടിടിയില്‍ പുതിയതായി ഇറങ്ങുന്ന ചിലതൊക്കെ കാണാന്‍ ശ്രമിക്കുമെന്നും കാളിദാസ് പറയുന്നു.

 

Latest News