ജൈവകൃഷി പ്രോത്സാഹനം; തൈ വിതരണം നടത്തി നടുമുറ്റം ഖത്തർ 

ഖത്തർ നടുമുറ്റത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളിൽ നടന്ന തൈ വിതരണത്തിൽനിന്ന്.

ദോഹ- ഖത്തർ കൾച്ചറൽ ഫോറത്തിന്റെ വനിതാ കൂട്ടായ്മയായ നടുമുറ്റത്തിന്റെ ആഭിമുഖ്യത്തിൽ ഖത്തറിന്റെ വിവിധ ഏരിയകളിൽ പുതിയ കാർഷിക സീസണിന്റെ മുന്നോടിയായി തൈ വിതരണം നടത്തി. പരിസ്ഥിതി സൗഹൃദ ജീവിതവും ജൈവ കൃഷിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും നടുമുറ്റം നടത്തിവരാറുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് തൈ വിതരണം നടത്തിയത്.
മമ്മൂറ, വക്‌റ, വുകൈർ, ഐൻ ഖാലിദ്, ദോഹ, മദീന ഖലീഫ, മത്താർ ഖദീം എന്നീ ഏരിയകളിലായി നടന്ന വിതരണത്തിൽ വിവിധയിനം തൈകൾ കുടുംബങ്ങൾക്ക് നൽകി. തൈ വിതരണ പരിപാടികളുടെ ഭാഗമായി മണ്ണൊരുക്കം മുതൽ വളപ്രയോഗം വരെ, കൃഷിയൊരുക്കങ്ങൾ എന്നീ വിഷയങ്ങളിൽ സജ്‌ന നജീം, മുഹ്‌സിന ശരീഫ് എന്നിവർ യഥാക്രമം ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ ഏരിയകളുടെ നടുമുറ്റം നേതാക്കളായ ലതാ കൃഷ്ണ, സന നസീം, ജോളി, ഹുമൈറ, സുമയ്യ തസീൻ, മുഹ്‌സിന, റഹീന സമദ്, ഫൗസിയ, ഖദീജാബി നൗഷാദ്, വഹീദാ നസീർ, നിജാന, സബീല, ഐഷ മുഹമ്മദ്, സുഫൈറ, ശാദിയ, മാജിത തുടങ്ങിയവർ തൈ വിതരണ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags

Latest News