Sorry, you need to enable JavaScript to visit this website.

കുരുവിപാപ്പ ടീസര്‍ റിലീസായി

കൊച്ചി- സീറോ പ്ലസ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഖാലിദ്. കെ, ബഷീര്‍ കെ. കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് വിനീത്, കൈലാഷ്, ലാല്‍ജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോണ്‍ സംവിധാനം ചെയ്ത 'കുരുവിപാപ്പ' ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. 

ഡിസംബര്‍ ആദ്യ വാരം ചിത്രം റിലീസിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. അബ്ദുല്‍ റഹിം യു. കെ, ജാസ്സിം സൈനുലബ്ദീന്‍, മുഹമ്മദ് ഷമീല്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. തികച്ചുമൊരു ഫാമിലി സറ്റയര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പൂര്‍, ജാസ്മിന്‍ ജാസ്സ് എന്നിവര്‍ ചേര്‍ന്നാണ്.

വിനീത്, കൈലാഷ്, ലാല്‍ ജോസ്, മുക്ത എന്നിവരെ കൂടാതെ തന്‍ഹ ഫാത്തിമ, മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനില്‍ സൈനുദ്ധീന്‍, സീനത്ത്, ജീജ സുരേന്ദ്രന്‍, നിലമ്പൂര്‍ ആയിഷ, രമ്യ പണിക്കര്‍, അതിഥി റായ്, റാഹീല്‍ റഹിം, രമ്യ രാജേഷ്, സിദ്ധാര്‍ഥ് സത്യന്‍, പോളി വടക്കന്‍, അരിസ്റ്റോ സുരേഷ്, സുനില്‍ ശിവറാം, റിയാ ഡേവിഡ്, സുനില്‍ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ധന്യ പ്രദീപ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം, യൂനസിയോ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. വിപിന്‍ മോഹന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റര്‍: വി. ടി ശ്രീജിത്ത്, പി. ആര്‍. ഒ: പി. ശിവപ്രസാദ്.

Latest News