Sorry, you need to enable JavaScript to visit this website.

കെ.ടി.സി. ബീരാനെക്കുറിച്ചുള്ള ഓര്‍മ പുസ്തകം യാദോം കാ സഫര്‍ പ്രകാശനം ചെയ്തു

യാദോം ക സഫര്‍ പ്രകാശന ചടങ്ങില്‍ നിന്ന്

ഷാര്‍ജ- ആറു പതിറ്റാണ്ടിലേറെ മലബാറിലെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് കടന്നുപോയ  കെ.ടി.സി  ബീരാനെക്കുറിച്ചുള്ള ഓര്‍മ പുസ്തകം യാദോം കാ സഫര്‍ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശിതമായി.

കെ.ടി.സി ബീരാനെപോലെയുള്ള നിരവധി പേരുടെ ദീര്‍ഘവീക്ഷണവും അറബി,ഉര്‍ദു ഭാഷകള്‍ പ്രചരിപ്പിക്കാന്‍ കാണിച്ച ത്യാഗവും ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് ഇമാറാത്തി ഗവേഷകനും മാധ്യമപ്രവര്‍ത്തകനുമായ നാസര്‍ അക്രം അഭിപ്രായപ്പെട്ടു.

മലബാറില്‍ നിന്നുള്ള മിക്കവര്‍ക്കും അറബി,ഉര്‍ദു ഭാഷകള്‍ അറിയാമെന്നും അത് സ്വദേശികളുമായുള്ള  ആശയവിനിമയത്തിന്  ഏറെ വേഗം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യാദോം കാ സഫറിന്റെ (ഓര്‍മകളുടെ യാത്ര)യുടെ  ആഗോള പ്രകാശനം നിര്‍വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഷാര്‍ജ ബുക്ക് ഫെയര്‍, ചില്‍ഡ്രന്‍സ് ആക്ടിവിറ്റീസ് മാനേജര്‍  സിയോണ്‍ മാജിദ് അല്‍ മാംരി പുസ്തകം ഏറ്റുവാങ്ങി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

1950കളില്‍ തന്നെ അറബി,ഉറുദു ഭാഷകള്‍ പ്രോത്സാഹിപ്പിക്കാന്‍ യത്‌നിച്ചു തുടങ്ങിയ കെ.ടി.സി ബീരാനെപോലുള്ളവരെ മലയാളികള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് നാസര്‍ അക്രം പറഞ്ഞു. അദ്ദേഹത്തെപ്പോലുള്ളവരുടെ വിയോഗം സാംസ്‌കാരിക കൈമാറ്റങ്ങളിലും ഭാഷാ പര്യവേശണമേഖലകളിലും വലിയ വിടവാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2022  സെപ്റ്റംബര്‍ 24 നാണ് കെ.ടി.സി  ബീരാന്‍ നിര്യാതനായത്.

മാധ്യമ പ്രവര്‍ത്തകന്‍ കെടി അബ്ദുറബ്ബ് എഡിറ്റ് ചെയ്ത പുസ്തകത്തില്‍   ഡോ. എംപി  അബ്ദുസമദ് സമദാനി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പ്രമുഖ എഴുത്തുകാരായ  സി.ടി. അബ്ദുറഹീം, ഒ അബ്ദുറഹ് മാന്‍, ഹുസ്സൈന്‍ മടവൂര്‍, വി.എ. കബീര്‍, ഒ. അബ്ദുല്ല ,ഡോ  അജ്മല്‍ മുഈന്‍, കെപി വേലായുധന്‍ തുടങ്ങി 45 ഓളം പ്രമുഖരുടെ അനുഭവകുറിപ്പുകളുണ്ട്.

ഷാര്‍ജ പുസ്തകമേളയില്‍ നടന്ന ചടങ്ങില്‍ എഡിറ്റര്‍ കെ.ടി അബ്ദുറബ്ബ്, ഹാബിറ്റാറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റര്‍ ഷംസു സമാന്‍, ന്യൂസ് ടാഗ് ലൈവ് എഡിറ്റര്‍ അഹ്്മദ് ശരീഫ്, മാധ്യമ പ്രവര്‍ത്തകന്‍ അമ്മാര്‍ കിഴുപറമ്പ്, വചനം സിദ്ദിഖ്, നജീബ് ചേന്ദമംഗലൂര്‍, ലുഖ്മാന്‍ അരീക്കോട്, ഫര്‍ഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Latest News