Sorry, you need to enable JavaScript to visit this website.

എന്തിന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യം കോഴിക്കോട്ട് മാത്രം  നടത്തി മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നു? ഹരീഷ് പേരടി

കൊച്ചി-ഫലസ്തീന്‍ ഐക്യദാര്‍ഡ്യ കൂട്ടായ്മകള്‍ കോഴിക്കോട് മാത്രം നടത്തുന്നതിനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. കോഴിക്കോടും ഫലസ്തീനുമായി എന്തെങ്കിലും ചരിത്രപരമായ ബന്ധമോ വ്യാപരബന്ധമോ ഒന്നുമില്ല. പിന്നെ എന്തിനാണ് ഒരു പാടുപേര്‍ ഒത്തുചേരുന്ന കൂട്ടായ്മകള്‍ കോഴിക്കോട് നടത്തുന്നത്. കോഴിക്കോട്ടെ സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ പോലെയാക്കി നശിപ്പിക്കുന്നതെന്തിനാണെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ മൊത്തം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന എല്ലാ രാഷ്ട്രിയ പാര്‍ട്ടികളുടെയും ഫലസ്തീന്‍ കൂട്ടായമക്ക് എന്തിനാണ് എല്ലാവരും കോഴിക്കോട് തിരഞ്ഞെടുക്കുന്നത്...കോഴിക്കോടും ഫലസ്തീനുമായി എന്തെങ്കിലും ചരിത്രപരമായ ബന്ധമോ വ്യാപരബന്ധമോ ഒന്നുമില്ല..പിന്നെയെന്തിനാണ് ഒരുപാട് ആളുകള്‍ ഒത്തുചേരുന്ന ഒരു പരിപാടി ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് നടത്തി കോഴിക്കോട്ടെ സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ പോലെയാക്കി നശിപ്പിക്കുന്നത്..ഇത് കേരളത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമായതുകൊണ്ട് ഒരു വെറൈറ്റിക്കെങ്കിലും വേണ്ടി തിരവനന്തപുരമോ, തൃശ്ശൂരോ, പത്തനംതിട്ടയോ, കോട്ടയമോ ഒക്കെ ഒന്ന് പരീക്ഷിച്ചു കൂടെ...കേരളീയം,അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം, അന്താരാഷട്ര നാടകോല്‍സവം എല്ലാ ആഘോഷങ്ങളും കോഴിക്കോടിന് പുറത്ത് ...പക്ഷെ എല്ലാ അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ക്കും കോഴിക്കോടു വേണം...ഉത്തരം വളരെ സിമ്പിളാണ്..നമ്മള്‍ കോഴിക്കോട്ടുക്കാര്‍ പൊട്ടന്‍മാരണെന്ന് എല്ലാ രാഷ്ട്രിയ പാര്‍ട്ടികളിലേയും ഉന്നത രാഷ്ട്രീയ നേത്യത്വങ്ങള്‍ വിലയിരുത്തിയിരിക്കുന്നു എന്ന അര്‍ത്ഥം...പ്രിയപ്പെട്ട കോഴിക്കോട്ടുക്കാരെ നമ്മള്‍ ഇത്രയും കാലം ജാതി മത വിത്യാസമില്ലാതെ ഓണവും,ക്രിസ്തുമസ്സും,പെരുന്നാളും ഒന്നിച്ച് ആഘോഷിച്ചവരാണ്..അതുകൊണ്ടുതന്നെയാണ് ഇവര്‍ നമ്മുടെ കോഴിക്കോടിനെ ഉന്നം വെക്കുന്നത്...നമ്മുടെ മനസ്സുകളില്‍ വേലികെട്ടാനുള്ള എല്ലാ ശ്രമങ്ങളേയും എതിര്‍ക്കുക..യുനസ്‌ക്കോ അംഗീകരിച്ചവരാണ് നമ്മള്‍ കോഴിക്കോട്ടുക്കാര്‍..വിശ്വപൗരന്‍മാരണ് നമ്മള്‍...ആ അന്തസ്സ് ഉയര്‍ത്തി പിടിച്ചേപറ്റു...വോട്ടിന് വേണ്ടി തെണ്ടുന്ന ഒരു കള്ളന്‍മാര്‍ക്കും വിട്ടുകൊടുക്കരുത് നമ്മുടെ നാടിനെ. 

Latest News