കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നു

കൊച്ചി - കേരളത്തില്‍ തുടര്‍ച്ചയായി സ്വര്‍ണ വില ഇടിയുന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്. 320 രൂപയാണ് വ്യാഴാഴ്ച പവന് കുറഞ്ഞത്. 44,560 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം തുടരുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,570 രൂപയിലേക്കും സ്വര്‍ണ വില എത്തി. കഴിഞ്ഞ മാസം 19 നാണ് സമീപ കാലത്ത് ഈ നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയത്.

ഈ മാസം മൂന്നാം തീയതി മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ച സ്വര്‍ണം ഇവിടെ നിന്നാണ് താഴേക്ക് വീണത്. 45,280 രൂപയായിരുന്നു നവംബര്‍ മൂന്നിലെ സ്വര്‍ണ വില. ആഗോള വിപണിയില്‍ സ്വര്‍ണ വില കുതിക്കുന്നതിനിടയിലാണ് സംസ്ഥാനത്ത് വിലയില്‍ തുടര്‍ച്ചയായ ഇടിവുണ്ടാകുന്നത്. വില ഉയരാന്‍ സാധ്യതയുണ്ട് എന്ന പ്രവചനങ്ങളെ അസ്ഥാനത്താക്കിയാണ് കേരളത്തില്‍ വില കുറയുന്നത്.

വിപണിയിലെ ആശങ്ക ഒഴിയുന്നു എന്ന സൂചനയാണ് ഇത് നല്‍കുതെന്ന് നിക്ഷേപകര്‍ പറയുന്നു. സംസ്ഥാനത്ത് വിലയില്‍ ഇടിവുണ്ടാകുന്നതിനോടൊപ്പം ആഗോളവിപണിയില്‍ വില ഉയരുന്നതും സംസ്ഥാനത്ത് കുറയുന്നതും നിക്ഷേപകര്‍ക്ക് ധൈര്യം പകരുന്നത്. എന്നാല്‍ ഈ അവസ്ഥ വിപണിയില്‍ തുടരുമെന്ന് പറയാന്‍ കഴിയില്ലെന്ന ആശങ്കയും നിക്ഷേപകര്‍ക്കുണ്ട്.
സമീപകാലത്ത് സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഹമാസ്-ഇസ്രായില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം വില വര്‍ധിക്കാന്‍ തുടങ്ങിയത്. ഇത് കേരള വിപണിയിലും പ്രതിഫലിച്ചതോടെ ഒക്ടോബര്‍ മാസത്തില്‍ വില പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു.  നവംബറിലേക്ക് കടന്നതോടെ സ്വര്‍ണ വിപണിയില്‍ നിന്നു ആശ്വാസത്തിന്റെ വാര്‍ത്തയാണ് വരുന്നത്.

 

Latest News