സിനിമ സീരിയൽ നടി ഹരിത ജി നായർ വിവാഹിതയായി. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചെറുപ്പം തൊട്ടേയുള്ള സുഹൃത്തുക്കളാണ് ഇരുവരും. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണിതെന്നും തങ്ങൾക്കിടയിൽ ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമേയുള്ളൂവെന്നും ലവ് സ്റ്റോറി ഉണ്ടായിരുന്നില്ലെന്നും ഹരിത നേരത്തെ പ്രതികരിച്ചിരുന്നു. നഴ്സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായാണ് റിയാലിറ്റി ഷോയിലേക്കും തുടർന്ന് അഭിനയത്തിലേക്കും ഹരിത എത്തിയത്. ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിർവഹിക്കുന്ന പുതിയ ചിത്രം.