ഭാര്യമാരെ കൈമാറുമെന്ന പേരില്‍ നഗരങ്ങളില്‍ പാര്‍ട്ടികള്‍, എട്ടംഗ സംഘം അറസ്റ്റില്‍

ചെന്നൈ- ഭാര്യമാരെ പരസ്പരം കൈമാറുമെന്ന പേരില്‍ വിവിധ നഗരങ്ങളില്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവന്ന പെണ്‍വാണിഭ സംഘം  ചെന്നൈയില്‍ പിടിയിലായി.  ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ പനൈയാറില്‍ നിന്നാണ് സംഘം പിടിയിലായത്.  എട്ട് പേരാണ് അറസ്റ്റ് ചെയ്തു. ചെന്നൈയിലും മറ്റ് നഗരങ്ങളിലുമായി എട്ട് വര്‍ഷമായി ഇത്തരം പാര്‍ട്ടികള്‍ സംഘം രഹസ്യമായി സംഘടിപ്പിച്ചുവരുന്നതായി പോലീസ് പറഞ്ഞു. എട്ട് പേരാണ് പോലീസ് പിടിയിലായത്.
ചെന്നൈക്കു പുറമെ കോയമ്പത്തൂര്‍, മധുരൈ, സേലം, ഈറോഡ് എന്നീ നഗരങ്ങളിലും സംഘം വൈഫ് സ്വാപ്പിങ് പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യമാരുടെ പരസ്പര കൈമാറ്റമാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും അവിവാഹിതരെയാണ് സംഘം വലയില്‍ വീഴ്ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രത്യേക സമൂഹമാധ്യമ പേജ് വഴിയാണ് ആളുകളുമായി ബന്ധപ്പെട്ടിരുന്നത്.
വൈഫ് സ്വാപ്പിങ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ തയാറാവുന്ന യുവാക്കളില്‍ നിന്ന് 13,000 മുതല്‍ 25,000 രൂപ വരെയാണ് സംഘം ഈടാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു. യഥാര്‍ഥത്തില്‍ ഭാര്യമാരെന്ന പേരില്‍ സംഘം പാര്‍ട്ടിയിലെത്തിക്കുന്ന സ്ത്രീകള്‍ ഇവരുടെ ഭാര്യമാരായിരുന്നില്ല. സംഘത്തിന്റെ വലയിലുള്ള സ്ത്രീകളെയാണ് ലൈംഗികവൃത്തിക്കായി ഉപയോഗിച്ചിരുന്നത്.
സംഘത്തിന്റെ കീഴിലുണ്ടായിരുന്ന നിരവധി സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. 30നും 40നും ഇടയില്‍ പ്രായമായ ഇവരെ പണം വാഗ്ദാനം ചെയ്ത് പെണ്‍വാണിഭസംഘം വലയിലാക്കുകയായിരുന്നു.
പനൈയൂരിലെ ഇവരുടെ കേന്ദ്രത്തില്‍ നിരവധിപേര്‍ വന്നുപോകുന്നതും രാത്രിമുഴുവനും പാട്ടും ബഹളവും നടക്കുന്നതും ശ്രദ്ധയില്‍പെട്ട അയല്‍ക്കാരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായ സെന്തില്‍ കുമാര്‍, കുമാര്‍, ചന്ദ്രമോഹന്‍, ശങ്കര്‍, വേല്‍രാജ്, പേരരശന്‍, സെല്‍വന്‍, വെങ്കിടേഷ് കുമാര്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. സംഘത്തിന് കീഴിലെ സ്ത്രീകളെ മൊഴി രേഖപ്പെടുത്തിയ ശേഷം അവരുടെ കുടുംബത്തോടൊപ്പം പോകാന്‍ അനുവദിച്ചു.

 

Latest News