പാലക്കാട്ട് ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കോടിയുടെ ഹെറോയിന്‍ പിടികൂടി

പാലക്കാട് - പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കോടിയുടെ ഹെറോയിന്‍ പിടികൂടി. ദിബ്രുഗഡ് കന്യാകുമാരി എക്‌സ്പ്രസില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. രണ്ട് പാക്കറ്റുകളിലായാണ് ഇത് സൂക്ഷിച്ചിരുന്നത്. 140 ഗ്രാം തൂക്കമുള്ള ഹെറോയിന് വിപണിയില്‍ ഒരു കോടി രൂപയിലേറെ വിലയുണ്ട്. സമീപ കാലത്തെ ഏറ്റവും വലിയ വേട്ടയാണിതെന്ന് ആര്‍.പി.എഫ് അധികൃതര്‍ പറഞ്ഞു. അന്യ രാജ്യങ്ങളില്‍ നിന്ന് അസമില്‍ എത്തിച്ച് കേരളത്തിലേക്ക് കടത്തിയതായിരിക്കുമെന്നും പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും അന്വേഷണ സംഘം പറഞ്ഞു.

 

Latest News