ദല്‍ഹി ജെഎന്‍യു കാമ്പസില്‍ ഓണാഘോഷത്തിന് വിലക്ക്

ന്യൂദല്‍ഹി- ദല്‍ഹി ജെഎന്‍യു കാമ്പസില്‍ ഓണാഘോഷത്തിന് വിലക്ക്. വ്യാഴാഴ്ച നടത്താനിരുന്ന ആഘോഷ പരിപാടിക്കാണ് ജെഎന്‍യു അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
വിദ്യാര്‍ഥികള്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ബുക്ക് ചെയ്തതിനുശേഷം പരിപാടി നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് ബുക്കിംഗ് അധികൃതര്‍ റദ്ദാക്കി. മതപരമായ ആഘോഷങ്ങള്‍ അനുവദിക്കില്ല എന്നാണ് വിശദീകരണം. കണ്‍വെന്‍ഷന്‍ സെന്ററിന് പുറത്ത് പരിപാടി നടത്തുവാനും അനുമതിയില്ല.
ഒക്ടോബര്‍ 28 മുതല്‍ ആരംഭിച്ച പരിപാടികളുടെ സമാപനമാണ് വ്യാഴാഴ്ച നടക്കാനിരുന്നത്.പരിപാടിയില്‍ നിന്നും പിന്മാറില്ലെന്ന് ജെഎന്‍യു ഓണം കമ്മിറ്റി അറിയിച്ചു. ഓണാഘോഷം വിലക്കിയത് പ്രതിഷേധാര്‍ഹം എന്ന് വി ശിവദാസന്‍ എംപി. സംഘപരിവാറിന്റെ കേരള വിരുദ്ധ അജണ്ട അധികൃതയിലൂടെ നടപ്പിലാക്കുകയാണെന്ന് ശിവദാസന്‍ ആരോപിച്ചു.

Latest News