രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍  അനുവദിച്ച് സതേണ്‍ റെയില്‍വെ

ചെന്നൈ-ദീപാവലി തിരക്ക് പരിഗണിച്ച് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് സതേണ്‍ റെയില്‍വെ. ട്രെയിന്‍ നമ്പര്‍ 06062 നാഗര്‍കോവില്‍ -മംഗലാപുരം ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ നവംബര്‍ 11, 18, 25 തീയതികളില്‍ സര്‍വീസ് നടത്തും. 2.45 ന് നാഗര്‍കോവിലില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം പുലര്‍ച്ചെ 5. 15 ന് മംഗലാപുരത്ത് എത്തും. ട്രെയിന്‍ നമ്പര്‍ 06063 മംഗലാപുരം  താമ്പരം ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍, നവംബര്‍ 12, 19, 26 തീയതികളില്‍ സര്‍വീസ് നടത്തും. രാവിലെ 10 മണിക്ക് മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ തൊട്ട് അടുത്ത ദിവസം 5.10 ന് താമ്പരത്ത് എത്തി ചേരും.

Latest News