Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് വഴുതി വീണ് മരിച്ചു; ദാരുണാന്ത്യം എഞ്ചിനീയർക്ക്

ന്യൂദല്‍ഹി- വിമാനത്തിന്റെ സര്‍വീസ് നടത്തുന്നതിനിടെ സ്‌റ്റെയറില്‍ നിന്ന് വഴുതി വീണ് എയര്‍ ഇന്ത്യ എഞ്ചിനീയര്‍ മരിച്ചു. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് സംഭവം. രാം പ്രകാശ് സിംഗ് (56) എന്ന എഞ്ചിനീയറാണ് മരിച്ചത്.
വിമാനത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ ഇദ്ദേഹം അബദ്ധത്തില്‍  ഗോവണിപ്പടിയില്‍ നിന്ന് തെന്നിവീഴുകയായിരുന്നു.  തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ദ്വാരകയിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ നിന്നാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക്  കോള്‍ വന്നതെന്നും കൂടുതല്‍ അന്വേഷണത്തിലാണ് മരിച്ചയാള്‍ എയര്‍ ഇന്ത്യ എയര്‍ലൈന്‍സില്‍ സര്‍വീസ് എഞ്ചിനീയറായി ജോലി ചെയ്യുന്നയാളാണെന്നും അറിവായതെന്ന് പോലീസ് പറഞ്ഞു.
എയര്‍ ഇന്ത്യ ജീവനക്കാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ മെദാന്ത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിയപ്പോള്‍ തന്നെ മരണം സ്ഥിരീകരിച്ചുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു, സംഭവസ്ഥലം െ്രെകം ടീമും ഫോറന്‍സിക് സയന്‍സ് സംഘവും പരിശോധിച്ചു.

 

Latest News