Sorry, you need to enable JavaScript to visit this website.

ഹമാസിനെ ഇല്ലാതാക്കാന്‍ സമയം തീരുന്നുവെന്ന് ഇസ്രായില്‍ മുന്‍ പ്രധാനമന്ത്രി, യു.എസ് സമ്മര്‍ദത്തിന് വഴങ്ങേണ്ടി വരും

ടെല്‍അവീവ്- ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ഉണര്‍ത്തി മുന്‍ പ്രധാനമന്തരി യഹൂദു ബരാക്.
ഫലസ്തീനികളുടെ മരണസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇസ്രായിലിനിതെര ആഗോള പൊതുജനാഭിപ്രായം ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് യഹൂദ് ബരാകിന്റെ മുന്നറിയിപ്പെന്ന്  പൊളിറ്റിക്കോ  റിപ്പോര്‍ട്ട് ചെയ്തു.
യു.എസില്‍  പൊതജനാഭിപ്രായം മാറുന്നതാണ് ഏറ്റവും പ്രധാനം. ഇസ്രായിലിനോടുള്ള സഹതാപം ഇപ്പോള്‍ കുറഞ്ഞു വരികയാണെന്നും  മുന്‍  പ്രധാനമന്ത്രിയും പ്രതിരോധ സേനാ മേധാവിയുമായിരുന്ന ബരാക്ക് പറഞ്ഞു.
യുദ്ധത്തില്‍ മാനുഷികമായ താല്‍ക്കാലിക വിരാമം ആവശ്യപ്പെടുന്നതിലേക്ക് യു.എസ് ഉദ്യോഗസ്ഥരുടെ നിലപാട് മാറിയിരിക്കയാണ്.  
ജനല്‍ അടയുന്നതാണ് കാണുന്നത്. ആക്രമണത്തെക്കുറിച്ച് അമേരിക്കക്കാരുമായി നാം ഭിന്നതയിലേക്ക് നീങ്ങുകയാണ്.   ഇസ്രായിലിനോട് എന്തുചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ല. എന്നാല്‍ നമുക്ക് അവരെ അവഗണിക്കാന്‍ കഴിയില്ല- യഹൂദ് ബരാക് പറഞ്ഞു.
അടുത്ത രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ഞങ്ങള്‍ അമേരിക്കയുടെ ആവശ്യവുമായി പൊരുത്തപ്പെടേണ്ടിവരും- അദ്ദേഹം പറഞ്ഞു.

 

Latest News