ലോകത്തിലെ ഏറ്റവും വലിയ 'പ്രകാശിക്കുന്ന ഒട്ടകം' ദുബായില്‍

ദുബായ്- ലോകത്തിലെ ഏറ്റവും വലിയ 'പ്രകാശിക്കുന്ന ഒട്ടകം' മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ തീം പാര്‍ക്ക് ഡെസ്റ്റിനേഷനായ ദുബായ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ടില്‍ എത്തി. 'ഒരു സസ്തനിയുടെ ഏറ്റവും വലിയ എല്‍.ഇ.ഡി ശില്പം' എന്ന പേരില്‍ ഒരു പുതിയ ഗിന്നസ് ലോക റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് ഈ ശില്‍പം. ഏഴ് മീറ്റര്‍ ഉയരമുള്ള ശില്‍പം അത്യാകര്‍ഷകമായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

യു.എ.ഇയുടെ സമ്പന്നമായ പൈതൃകത്തില്‍ മുഖ്യസ്ഥാനം വഹിക്കുന്ന ഒന്നാണ് മരുഭൂമിയുടെ മൃഗമായ ഒട്ടകം.  യു.എ.ഇയുടെ സംസ്‌കാരം, ചരിത്രം, സ്വത്വം എന്നിവയുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു അത്.

എല്ലാ വൈകുന്നേരവും സൂര്യാസ്തമയം മുതല്‍ വിവ റിസ്‌റ്റോറന്റിന്റെ സമീപത്തായി ഒട്ടകം പ്രകാശിക്കും. ഇത് സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമായ ദൃശ്യാനുഭവവും ഇന്‍സ്റ്റാഗ്രാം സ്‌പോട്ടും വാഗ്ദാനം ചെയ്യുന്നു. റിവര്‍ലാന്‍ഡ് ദുബായ് സന്ദര്‍ശിക്കുന്ന അതിഥികള്‍ക്ക് സവിശേഷമായ ഭക്ഷണവും വിനോദ പരിപാടികളും ആസ്വദിക്കാം.

 

 

Latest News