പ്രണയത്തിലായിരുന്ന യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മുസാഫര്‍നഗര്‍- വിധവയായ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പോലീസ് സ്‌റ്റേഷനു സമീപം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ വനിതാ പോലീസ് സ്റ്റേഷനു പുറത്താണ് വിനയ് (28) തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിനയും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പീന്നിട് യുവതി വിവാഹത്തില്‍ നിന്നു പിന്മാറിയതില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പോലീസ് പറയുന്നത്.

Latest News