Sorry, you need to enable JavaScript to visit this website.

സുരേഷ് ഗോപി ഫാക്ടര്‍  ഗരുഡന് തിരിച്ചടിയായോ? 

കൊല്ലം-സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഗരുഡന്‍' നവംബര്‍ മൂന്ന് ശനി വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡി'ന് ശേഷം ആദ്യ ദിനത്തില്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച സിനിമ കൂടിയാണ് ഗരുഡന്‍. എന്നാല്‍ ആദ്യ വീക്കെന്‍ഡ് പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിന്റെ ബോക്സ്ഓഫീസ് കലക്ഷന്‍ അത്ര മികച്ചതല്ല. അവധി ദിനമായിട്ട് കൂടി നവംബര്‍ അഞ്ച് ഞായറാഴ്ച ഗരുഡന്റെ ഒക്യുപ്പെന്‍സി വെറും 58.13 ശതമാനം മാത്രമായിരുന്നു.
ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് ചിത്രം കലക്ട് ചെയ്തത് 1.05 കോടിയാണ്. രണ്ടാം ദിനമായ ശനിയാഴ്ച 1.7 കോടി നേടി. മികച്ച അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും അവധി ദിനമായ ഞായറാഴ്ച ഗരുഡന് ഇന്ത്യയില്‍ നിന്ന് കലക്ട് ചെയ്യാന്‍ സാധിച്ചത് രണ്ടര കോടിക്ക് താഴെ മാത്രമാണ്. ബുക്ക് മൈ ഷോയില്‍ ചിത്രത്തിനുള്ള ബുക്കിങ്ങും വളരെ കുറവാണ്. ജിസിസിയിലും ഗരുഡന് വിചാരിച്ച പോലെ ബോക്സ്ഓഫീസ് ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. സുരേഷ് ഗോപി ഫാക്ടറാണ് ചിത്രത്തിന്റെ ബോക്സ്ഓഫീസ് കലക്ഷനില്‍ തിരിച്ചടിയായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സുരേഷ് ഗോപി ഇടയ്ക്കിടെ നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ നടന്റെ സിനിമകള്‍ക്കും തിരിച്ചടിയാകുന്നുണ്ടെന്ന് മലയാള സിനിമാ ആരാധകര്‍ വിലയിരുത്തുന്നു. മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ സംഭവത്തില്‍ താരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Latest News