വെറുതെ ഒന്നുതൊട്ടാൽ മാത്രം പോക്സോ കേസാക്കാനാവില്ലെന്ന് ഹൈക്കോടതി

ന്യൂദല്‍ഹി- പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒന്നു തൊടുന്നത് വേറെ തന്നെ കുറ്റമാണെന്നും പോക്‌സോ ചുമത്താവുനന കുറ്റകൃത്യമല്ലെന്നും ദല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത ഇരയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുളള കൗശലമായി വെറുമൊരു സ്പര്‍ശനം കണക്കാക്കാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ആറു വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചതാണ് കേസിന്നാധാരമായ സംഭവം. പ്രതി ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം അംഗീകരിക്കാന്‍ ജസ്റ്റിസ് അമിത ബന്‍സാല്‍ വിസമ്മതിച്ചു. ട്യൂഷന്‍ അധ്യാപകനായ സഹോദരന്‍ പഠിപ്പിച്ചിരുന്ന ആറു വയസ്സുകാരിയുടെ സ്വകാര്യഭാഗത്താണ് പ്രതി സ്പര്‍ശിച്ചത്.
തന്റെ നിരീക്ഷണം വ്യക്തമാക്കിയെങ്കിലും നിയമപ്രകാരം ഗുരുതരമായ ലൈംഗികാതിക്രമം എന്ന കുറ്റത്തിന് പുരുഷന് ലഭിച്ച ശിക്ഷയിലും അഞ്ച് വര്‍ഷത്തെ തടവിലും ഇടപെടാന്‍ ജഡ്ജി വിസമ്മതിച്ചു.
പോക്‌സോ നിയമത്തിലെ സെക്ഷന്‍ 3 (സി) പരിശോധിച്ചാല്‍, ഒരു പ്രവൃത്തി ലൈംഗികാതിക്രമമാകണമെങ്കില്‍, പ്രതി കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ എത്തുന്ന വിധത്തില്‍ സ്പര്‍ശിക്കണമെന്ന്   വിചാരണക്കോടതിയുടെ വിധിക്കെതിരെ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവെ ജഡ്ജി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News