ഖത്തറിലെ വ്യോമ താവളത്തില്‍ യു.എസ് സൈനികന്‍ മരിച്ചു; അന്വേഷിക്കുന്നതായി അധികൃതര്‍

ഹൂസ്റ്റണ്‍- അമേരിക്കന്‍ സൈനികന്‍ ഖത്തറില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഖത്തര്‍ വ്യോമതാവളത്തില്‍ സര്‍ജന്റ് മരിച്ചതായി യു.എസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ടെക്‌സാസിലെ ഹൂസ്റ്റണില്‍ നിന്നുള്ള 33 വയസ്സുകാരന്‍ ഫെലിക്‌സ് എ. ബെറിയോസാണ് മരിച്ചത്.
ഖത്തറിലെ അല്‍ഉദെയ്ദ് എയര്‍ബേസില്‍ വെച്ചാണ് ബെറിയോസ് മരിച്ചത്. യുദ്ധവുമായി ബന്ധപ്പെട്ടതല്ലാത്ത സംഭവത്തിലാണെന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു. അതേസമയമം നിലവില്‍ സംഭവം അന്വേഷണത്തിലാണ്.

എയര്‍ബേസിലെ യുഎസ് ആര്‍മി നെറ്റ്‌വര്‍ക്ക് എന്റര്‍െ്രെപസ് ടെക്‌നോളജി കമാന്‍ഡിന്റെ ഭാഗമായ 160ാമത് സിഗ്‌നല്‍ ബ്രിഗേഡിനുള്ളിലെ 25ാമത്തെ സിഗ്‌നല്‍ ബറ്റാലിയനിലേക്കാണ് ബെറിയോസിനെ നിയമിച്ചിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News