സനാതനയെ എക്കാലത്തും എതിര്‍ക്കും; ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ- സനാതന ധര്‍മത്തെ എക്കാലത്തും വിമര്‍ശിക്കുമെന്ന് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. മന്ത്രിക്കും പി.കെ. ശേഖര്‍ ബാബുവിനുമെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസിനെ മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ നിലപാട് ഉദയനിധി സ്റ്റാലിന്‍ ന്യായീകരിച്ചത്.
ഭിന്നിപ്പിക്കുന്ന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനോ ഏതെങ്കിലും പ്രത്യയശാസ്ത്രം ഇല്ലാതാക്കാനോ ഒരു വ്യക്തിക്കും അവകാശമില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നത്.
സനാതന ധര്‍മത്തെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യപ്പെടുത്തിയ ഉദയനിധി സ്റ്റാലിന്‍, താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.  
എനിക്ക് എം.എല്‍.എ.യോ മന്ത്രിയോ യൂത്ത് വിംഗ് സെക്രട്ടറിയോ ആകാം, നാളെ ഞാന്‍ അങ്ങനെയാകില്ല. എന്നാല്‍ മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം.' ഡിഎംകെ നേതാവ് പറഞ്ഞു. ഞങ്ങള്‍ വര്‍ഷങ്ങളായി സനാതന ധര്‍മത്തെ കുറിച്ച് സംസാരിക്കുന്നു. നീറ്റ് ആറ് വര്‍ഷം പഴക്കമുള്ള വിഷയമാണെങ്കില്‍ ഇത് (സനാതന) നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള വിഷയമാണ്. ഞങ്ങള്‍ അതിനെ എക്കാലത്തും എതിര്‍ക്കും- ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കഴിഞ്ഞ സെപ്റ്റംബറിലാണ് ഉദയനിധി സ്റ്റാലിന്‍ 'സനാതന ധര്‍മ്മം' ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത്.  സനാതന ധര്‍മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കുറച്ച് കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, പകരം അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ വൈറസ് എന്നിവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. ഇല്ലാതാക്കുകയാണ് വേണ്ടത്. അങ്ങനെയാണ് സനാതനത്തെ ഉന്മൂലനം ചെയ്യേണ്ടത്- അദ്ദേഹം പറഞ്ഞു.

സനാതന ധര്‍മത്തെ എതിര്‍ക്കുന്നതിനുപകരം ഉന്മൂലനം ചെയ്യണം. സനാതന എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്-  ഡിഎംകെ സര്‍ക്കാരില്‍ യുവജനക്ഷേമ കായിക വികസന മന്ത്രിയായ സ്റ്റാലിന്‍ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനകള്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്ന് നിശിത വിമര്‍ശനം നേരിട്ടിരുന്നു.  ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ജൂതന്മാരെക്കുറിച്ചുള്ള ഹിറ്റ്‌ലറുടെ വീക്ഷണങ്ങളുമായി വിചിത്രമായി സാമ്യമുള്ളതാണെന്നാണ് ബി.ജെ.പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞച്യ

 

Latest News