ന്യൂയോര്‍ക്ക്- ഇസ്രായിലിന്റെ ഗാസ ആക്രമണം തുടരുന്നതിനിടെ ഇറാനെതിരെ അപൂര്‍വ്വ നീക്കവുമായി യു. എസ്. ഹമാസിനെ സഹായിക്കുന്നത് ഇറാനാണെന്നും അതിനാല്‍ അവരെ പ്രതിരോധിക്കുകയുമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് ഇറാനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ സേന തങ്ങളുടെ ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി പശ്ചിമേഷ്യന്‍ കടലിലേക്ക് അയച്ചതായി സന്ദേശം പുറപ്പെടുവിച്ചു.
ഇറാനെ ലക്ഷ്യമിട്ട് ബൈഡന്‍ ഭരണകൂടം അയച്ചതാണി തെന്നാണ് യു. എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രായില്‍ സന്ദര്‍ശനത്തിലുള്ള അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇറാനില്‍ സന്ദര്‍ശനം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പല വിധത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഒഹായോ ക്ലാസ് അന്തര്‍വാഹിനി തങ്ങളുടെ ഉത്തരവാദിത്ത മേഖലയിലേക്ക് പ്രവേശിച്ചതായി സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. 24 ട്രൈഡന്റ് സെക്കന്റ് ഡി5 ന്യൂക്ലിയര്‍ മിസൈലുകള്‍ വരെ വഹിക്കാന്‍ കഴിയുന്ന അണുശക്തിയുള്ള അന്തര്‍വാഹിനികളുടെ കൂട്ടമാണ് ഓഹിയോ ക്ലാസ്.
തീര്‍ത്തും രഹസ്യമായും സമുദ്രത്തിന്റെ ഉപരിതലത്തിനടിയില്‍ നിശബ്ദമായും പ്രവര്‍ത്തിക്കാനുള്ള കഴിവിന് പേരുകേട്ടവയാണ് ഈ അന്തര്‍വാഹിനികള്‍. എതിരാളികള്‍ക്ക് ഇവ തിരിച്ചറിയാനാവില്ലെന്ന പ്രത്യേകതയുമുണ്ട്.
അന്തര്‍വാഹിനികള്‍ പോലെയുള്ള തന്ത്രപ്രധാനമായ സ്വത്തുക്കളുടെ നീക്കം യു. എസ് പ്രഖ്യാപിക്കുന്നത് സാധാരണമല്ല. അമേരിക്കന്‍ ആണവ ഉപവിഭാഗങ്ങള്‍ വളരെ രഹസ്യമായാണ് പ്രവര്‍ത്തിക്കാറുള്ളത്. ഈ നീക്കത്തിലൂടെ മേഖലയിലെ ഇറാനിയന്‍ അനുകൂലികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് യു. എസ് ശ്രമിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗാസയിലെ ആക്രമണം അവസാനിപ്പികക്കാതിരുന്നാല്‍ ഇസ്രായിലിന്
കനത്ത നഷ്ടമുണ്ടാക്കുമെന്ന് നേരത്തെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാഖിലെയും സിറിയയിലെയും സ്വത്തുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ യു. എസ് ഇതിനകം നടത്തിയിട്ടുണ്ട്. ഇറാനെ അനുകൂലിക്കുന്നവര്‍ക്ക് അവസരം നല്‍കാതിരിക്കുകയെന്നതാണ് യു. എസിന്റെ നീക്കം.
മിഡില്‍ ഈസ്റ്റിലെയും ഇസ്രായിലിന്റേയുംസുരക്ഷാ ആസ്തികള്‍ ശക്തിപ്പെടുത്തുമെന്ന് യു. എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതെങ്കിലും രാജ്യത്തെയോ സംഘടനയേയോ തടയാന്‍ യു. എസ് പ്രതിജ്ഞാബദ്ധമാണെന്നും ഓസ്റ്റിന്‍ പറഞ്ഞു. ഇറാനെയും ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയെയും കുറിച്ചുള്ള വ്യക്തമായ പരാമര്‍ശമാണിത്.