അത്ഭുതം നിറച്ച് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ കാത്തിരിക്കുന്നു

ദുബായ്- അത്ഭുതങ്ങളുടെ പൂന്തോട്ടത്തിലേക്ക് പന്ത്രണ്ടാം തവണയും സ്വാഗതം ചെയ്ത് ദുബായ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍. വേനല്‍ക്കാലത്ത് അടക്കുന്ന പൂന്തോട്ടങ്ങളുടെ പാര്‍ക്ക് സെപ്തംബര്‍ 29നാണ് പന്ത്രണ്ടാം എഡിഷനായി തുറന്നത്. ഈ വര്‍ഷം ജൂണിലാണ് പതിനൊന്നാം എഡിഷന്‍ പൂര്‍ത്തിയാക്കി പാര്‍ക്ക് അടച്ചത്. 

കുടുംബങ്ങളോടും സുഹൃത്തുക്കളുമോടൊപ്പം ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ- എങ്കില്‍ ഇതൊന്ന് വായിച്ചിട്ടു പോയ്‌ക്കോളൂ.

150 ദശലക്ഷത്തിലധികം പൂക്കളും 120 ഇനം സസ്യങ്ങളുമുള്ള പാര്‍ക്ക് 72,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് വ്യാപിച്ചു കിടക്കുന്നത്. പൂക്കള്‍ പൊതിഞ്ഞ ശില്‍പങ്ങളാണ് പാര്‍ക്കില്‍ നിറഞ്ഞിരിക്കുന്നത്. 

ദുബായ് മിറാക്കിള്‍ ഗാര്‍ഡനിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ രണ്ട് പുഷ്പ ശില്‍പങ്ങളാണ്. എമിറേറ്റ്സ് എയര്‍ബസ് എ380യുടെ ആകൃതിയിലുള്ളതും 100,000 ചെടികളും പൂക്കളും കൊണ്ട് നിര്‍മ്മിച്ച മിക്കി മൗസിന്റെ 18 മീറ്റര്‍ ശില്‍പവുമാണത്. 

പുതിയ സീസണില്‍ ദുബായ് മിറാക്കിള്‍ ഗാര്‍ഡനില്‍ പുതിയ ഇന്‍സ്റ്റാളേഷനുകള്‍ ഇടംപിടിച്ചിട്ടുണ്ട്. പൂക്കളുടെ പ്രദര്‍ശനവും ജലകേളീ ആകര്‍ഷണങ്ങള്‍ എന്നിവയോടൊപ്പം ത്രി ഡി വാട്ടര്‍, ലൈറ്റിംഗ് ഇന്‍സ്റ്റളേഷനുകള്‍ ഉള്‍പ്പെടുന്ന ഫ്‌ളോറല്‍ ടണലാണ് ഏറ്റവും പ്രധാനപ്പെട്ടത്. നിലവില്‍ രണ്ട് ചെറിയ വാട്ടര്‍ വീലുകളുള്ള പൂന്തോട്ടത്തില്‍ വലിയ വാട്ടര്‍ വീലും രംഗത്തെത്തിയിട്ടുണ്ട്. 

യു. എ. ഇയിലെ താമസക്കാര്‍ക്ക് തങ്ങളുടെ എമിറേറ്റ് ഐ ഡി കാണിച്ചാല്‍ ദുബായ് മിറാക്കിള്‍ ഗാര്‍ഡനിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നും 65 ദിര്‍ഹമിന് ടിക്കറ്റ് എടുക്കാവുന്നതാണ്. കുട്ടികളുടെ എമിറേറ്റ് ഐഡി രക്ഷിതാക്കള്‍ ഗേറ്റില്‍ കാണിക്കണം. 

എമിനേറ്റ് ഐ ഡി ഇല്ലാത്തവര്‍ക്ക് മുതിര്‍ന്നവര്‍ 95 ദിര്‍ഹവും മൂന്നിനും 12നും ഇടയില്‍ പ്രായമുള്ളവര്‍ 80 ദിര്‍ഹവുമാണ് ടിക്കറ്റിന് നല്‍കേണ്ടത്. മൂന്നു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. 

രക്ഷിതാക്കള്‍ അവരുടെ കുട്ടിയുടെ എമിറേറ്റ്‌സ് ഐഡി ഗേറ്റില്‍ ഹാജരാക്കണം.

പി ഒ ഡി കാര്‍ഡ് ഉള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഈ വ്യക്തിയെ അനുഗമിക്കുന്ന മുതിര്‍ന്ന ഒരാള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. 

ദുബായ് മിറാക്കിള്‍ ഗാര്‍ഡനിലെ കൗണ്ടറില്‍ നിന്നോ  https://www.dubaimiraclegarden.com/visitors-info/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റ് എടുക്കാവുന്നതാണ്. 

ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍, 'ബുക് നൗ' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. മുതിര്‍ന്നവരുടെയോ കുട്ടികളുടെയോ എണ്ണവും സന്ദര്‍ശിക്കുന്ന തിയ്യതിയും തെരഞ്ഞെടുത്ത ശേഷം പ്രൊസിഡ് ടു ബുക്ക് അമര്‍ത്തുക. 
തുടര്‍ന്ന് നിങ്ങളോട് സൈന്‍ ഇന്‍ ചെയ്യാന്‍ ആവശ്യപ്പെടും. നിങ്ങള്‍ക്ക് ഒന്നുകില്‍ നിങ്ങളുടെ ഗൂഗ്ള്‍ അല്ലെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനോ ഓണ്‍ലൈനില്‍ ഒരു അക്കൗണ്ട് സൃഷ്ടിക്കാനോ കഴിയും.
പിന്നാലെ നിങ്ങളുടെ ബന്ധപ്പെടാവുന്ന വിശദാംശങ്ങളും ബില്ലിംഗ് വിലാസവും നല്‍കണം. അതിനുശേഷം, നിങ്ങളുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ടിക്കറ്റുകള്‍ക്ക് പണമടയ്ക്കുക. രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തില്‍ ടിക്കറ്റുകള്‍ക്കൊപ്പം ഒരു സ്ഥിരീകരണ ഇമെയില്‍ ലഭിക്കും.

അല്‍ ബര്‍ഷ സൗത്ത് ദുബായ് ലാന്‍ഡിലെ സ്ട്രീറ്റ് 3 ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും (ഇ311) ഉം സുഖൈം റോഡിനും (ഡി63) ക്രോസ് സെക്ഷനിലാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത് 

പൊതുഗതാഗത സംവിധാനത്തിലൂടെ ദുബായ് മിറാക്കിള്‍ ഗാര്‍ഡനില്‍ എത്തണമെങ്കില്‍ ആദ്യം മെട്രോ റെഡ് ലൈനിലുള്ള മാള്‍ ഓഫ് എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനിലെത്തി അവിടെ നിന്നും ദുബായ് മിറാക്കിള്‍ ഗാര്‍ഡനിേേലുള്ള ബസ് നമ്പര്‍ 105 തെരഞ്ഞെടുക്കാവുന്നതാണ്. 

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ രാത്രി 9 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 11 വരെയുമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡിന്‍ പ്രവര്‍ത്തിക്കുക. 

ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സമീപത്തെ ദുബായ് ബട്ടര്‍ഫ്ൈള ഗാര്‍ഡനും സന്ദര്‍ശിക്കാന്‍ സാധിക്കും. പത്ത് താഴികക്കുടങ്ങളിലായി ആയിരക്കണക്കിന് ചിത്രശലഭങ്ങളാണ് ഇവിടെയുള്ളത്. ദുബായ് ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനില്‍ 50 ഇനങ്ങളില്‍ നിന്നുള്ള 15,000 ചിത്രശലഭങ്ങളാണുള്ളത്. ദുബായ് ബട്ടര്‍ഫ്ൈള ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ പ്രത്യേകം ടിക്കറ്റെടുക്കേണ്ടതുണ്ട്. 

ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനില്‍ ല ഗാര്‍ഡനിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പൊതു പ്രവേശനത്തിന് 55 ദിര്‍ഹം മുതലാണ് ചാര്‍ജ്ജ്. dubaibutterflygarden.com സൈറ്റില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെയാണ് ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്റെ പ്രവര്‍ത്തന സമയം.

Latest News