Sorry, you need to enable JavaScript to visit this website.

വിദ്യാസാഗര്‍ മാജിക്കില്‍ മാരിവില്ലിന്‍ ഗോപുരങ്ങളിലെ പ്രണയാര്‍ദ്രമായ ഗാനം റിലീസായി

കൊച്ചി- കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍ സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന 'മാരിവില്ലിന്‍ ഗോപുരങ്ങള്‍'ലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം റിലീസായി.  

വിദ്യാസാഗര്‍ സംഗീതമൊരുക്കിയ ഗാനത്തില്‍ പ്രധാന കഥാപാത്രങ്ങളായ സര്‍ജാനോയുടേയും വിന്‍ സിയുടേയും പ്രണയപൂര്‍വ്വമുള്ള നിമിഷങ്ങളാണ് 'മൗന സുന്ദരി...' എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ കാണിച്ചിരിക്കുന്നത്.

വ്യത്യസ്തമായ പ്രണയാവിഷ്‌കാരം ചെയ്ത ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറിന്റേതാണ്. കാര്‍ത്തിക്, മൃദുല വാര്യര്‍ എന്നിവരുമാണ് ഗായകര്‍. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയിനറായ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും പ്രമോദ് മോഹനും ചേര്‍ന്നാണ്. 

ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍ സി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാമപ്രകാശ്. എം. എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി. വിയും അരുണ്‍ ബോസും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. പി. ആര്‍. ഒ: പി. ശിവപ്രസാദ്.

Latest News