Sorry, you need to enable JavaScript to visit this website.

തമിഴ്നാട്ടില്‍ രജനികാന്തിനായി ക്ഷേത്രം;  ഒരു സാദൃശ്യവുമില്ലാത്ത പ്രതിമ ചര്‍ച്ചയായി 

ചെന്നൈ-തെന്നിന്ത്യന്‍ സിനിമലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് രജനികാന്ത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് തമിഴ്നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണെന്ന് എ എന്‍ ഐ  റിപ്പോര്‍ട്ട് ചെയ്തു. മധുരയിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. അതേസമയം ഈ പ്രതിമ സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. 250 കിലോഗ്രാം ഭാരമാണ് ഈ പ്രതിമയ്ക്കുള്ളത്. ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോയെന്നാണ് ആളുകള്‍ ഉന്നയിക്കുന്ന സംശയം.ആരാധകരില്‍ ഒരാള്‍ നിര്‍മിച്ച ഈ ക്ഷേത്രത്തില്‍ എന്തിനാണ് രജനിയുമായി ബന്ധമില്ലാത്ത ഈ ചിത്രമെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നത്.എന്നാല്‍ രജനീകാന്തിപ്പോള്‍ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ച തലൈവര്‍ 170 എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. ജയ് ഭീം സിനിമയുടെ സംവിധായകന്‍ ടി.ജെ ജ്ഞാനവേലിന്റെ രണ്ടാമത്തെ ചിത്രമാണ് 'തലൈവര്‍ 170'.

Latest News