മോസ്‌കോ- മുസ്ലിംകളുടെ ആത്മീയ അസംബ്ലി ചെയർമാനോട് സലാം മടക്കി റഷ്യൻ പ്രസിഡന്റ് വഌദമിർ പുടിൻ. മുസ്ലിം മതപണ്ഡിതൻമാരുമായുള്ള കൂടിക്കാഴ്ചയിൽ അസലാമു അലൈക്കും (നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ) എന്ന് പറഞ്ഞു ആത്മീയ അസംബ്ലിയുടെ ചെയർമാൻ മുഫ്തി അൽബിർ കുർഗനോവ് തുടങ്ങിയ ഉടൻ മൈക്കെടുത്ത് പുടിൻ അലൈക്കുമുസ്സലാം (നിങ്ങൾക്കും അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ) എന്ന് പറയുകയായിരുന്നു. റഷ്യയിലെ മുസ്‌ലിംകളുടെ അവസ്ഥയും മിഡിൽ ഈസ്റ്റിലെ സംഭവങ്ങളും യോഗം ചർച്ച ചെയ്തു. ഇസ്രായിലിന്റെ ആക്രമണത്തിൽ ഫലസ്തീൻ ജനത അനുഭവിക്കുന്ന കഷ്ടപ്പാട് സംബന്ധിച്ച് പുടിൻ യോഗത്തിൽ സംസാരിച്ചു.
'ഗാസയിലെ ഭീകരതയുടെ വെളിച്ചത്തിൽ, ഒരു തീപ്പൊരി ആളിക്കത്തിക്കാൻ എളുപ്പമാണ്, കഷ്ടപ്പെടുന്ന, രക്തം പുരണ്ട കുട്ടികളെ നോക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ മുഷ്ടി ചുരുട്ടും, നിങ്ങളുടെ കണ്ണുകളിൽ കണ്ണുനീർ വരുന്നു. ഏതൊരു സാധാരണക്കാരനും അതിനോട് പ്രതികരിക്കുന്നത് അങ്ങനെയാണ്. ഗാസയിലെ കുരുന്നുകളെ കൊല്ലുന്നവരുടെ ഹൃദയം കല്ലാാണ് പുടിൻ പറഞ്ഞു.
ഉക്രൈനിലേക്ക് ആക്രമണം നടത്താൻ റഷ്യ നിർബന്ധിതമാകുകയായിരുന്നു. തോക്കെടുക്കുന്നതിന് മുമ്പ് മറ്റെന്തെങ്കിലും ഓപ്ഷനുണ്ടോ എന്ന് ചിന്തിക്കണം. റഷ്യക്ക് മറ്റൊരു മാർഗവും ഇല്ലായിരുന്നു. കാരണം ഞങ്ങൾ ആക്രമിക്കപ്പെട്ടുവെന്നും പുടിൻ പറഞ്ഞു.Putin said Waalaikum Salam in a very beautiful way.pic.twitter.com/FRSLBDiRCd
— Allah Islam Quran (@AllahGreatQuran) November 3, 2023