റസീന.പിയുടെ 'ശിഖ' നോവൽ ഷാർജയിൽ പ്രകാശനം ചെയ്തു

റസീന.പിയുടെ 'ശിഖ' നോവൽ ബഷീർ തിക്കോടി ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യുന്നു.

ഷാർജ- റസീന.പിയുടെ മൂന്നാമത്തെ പുസ്തകമായ ക്രൈം ത്രില്ലർ നോവൽ 'ശിഖ' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ റൈറ്റേഴ്‌സ് ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്തു. എഴുത്തുകാരനും ആക്ടിവിസ്റ്റും പബ്ലിക് സ്പീക്കറുമായ ബഷീർ തിക്കോടി പുസ്തകം പ്രകാശനം നിർവഹിച്ചു. 
ഷംസുദ്ദീൻ മദീന പുസ്തകം ഏറ്റുവാങ്ങി. കെ.എം.സി.സി കൺവീനറും പബ്ലിക് സ്പീക്കറുമായ ജലീൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹിബ ഫാത്തിമ ജി.ഐ.എസ് അജ്മാൻ സ്വാഗതം ചെയ്തു. സമസ്യ പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags

Latest News