Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുൻ ചെയർമാനെതിരെ രൂക്ഷ പരാമർശം; ഐ.എസ്.ആർ.ഒ മേധാവിയുടെ പുസ്തക പ്രകാശനം മാറ്റി

കോഴിക്കോട് - ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥാ സ്വഭാവമുള്ള പുസ്തകം പ്രകാശനം നാളെ ഷാർജയിൽ നടക്കില്ല.
നിലാവ് കുടിച്ച സിംഹങ്ങൾ' എന്ന ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് എസ്.സോമനാഥ് പറഞ്ഞു. മുൻ ഐ.എസ്.ആർ.ഒ ചെയർമാനെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്നാണ് സംഭവം. കോപ്പി പിൻവലിക്കണമെന്ന് എസ് സോമനാഥ് പ്രസാധകരോട് നിർദ്ദേശിച്ചു. 
കൂടുതൽ വിവാദം വേണ്ടെന്ന് പ്രസാധകരോട് സോമനാഥ് പറഞ്ഞു. യുവജനങ്ങളെ പ്രചോദിപ്പിക്കാനാണ് ആത്മകഥയിലൂടെ ആഗ്രഹിച്ചതെന്നും സോമനാഥ് ഏഷ്യാനെറ്റ് അഭിമുഖത്തിൽ  പറഞ്ഞു. 
ഷാർജ ഫെസ്റ്റിവലിൽ നാളെ പുസ്തക പ്രകാശനം നടത്താനായിരുന്നു തീരുമാനം. എന്നാൽ വിവാദത്തെ തുടർന്ന് ചടങ്ങ് മാറ്റിവെച്ചു. ുസ്തക പ്രകാശന ചടങ്ങ് നടത്തില്ല. ഇതേതുടർന്ന് എസ്.സോമനാഥ് തന്റെ ഷാർജ യാത്രയും റദ്ദാക്കി. കോഴിക്കോട്ടെ ലിപി പബ്ലിക്കേഷൻസ് ആണ് ആത്മകഥയുടെ പ്രസാധകർ.
മുൻ ഐ എസ് ആർ ഒ  ചെയർമാൻ കെ. ശിവനെതിരെ വിവിധ പരാതികളാണ് എസ്. സോമനാഥിന്റെ ആത്മകഥയിലുള്ളത്. താൻ ചെയർമാനാകാതിരിക്കാൻ കെ. ശിവൻ ശ്രമിച്ചെന്ന് വരെ തുറന്ന് പറയുന്നു. ചന്ദ്രയാൻ രണ്ട് പരാജയത്തിന് കാരണം പല നിർണായക പരീക്ഷണങ്ങളും പൂർത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നുമാണ് 'നിലാവ് കുടിച്ച സിംഹങ്ങൾ' എന്ന പുസ്തകത്തിൽ സോമനാഥ് പറയുന്നത്.. വി എസ് എസ്! സി മേധാവി സ്ഥാനത്ത് നിന്ന് ഇസ്രൊ മേധാവിയായി ഉയർന്ന കെ.ശിവൻ തൻറെ കരിയറിൻറെ വിവിധ ഘട്ടങ്ങളിൽ പ്രതിസന്ധികൾ സൃഷ്ടിച്ചു. അർഹതപ്പെട്ട മേധാവി സ്ഥാനം കിട്ടുന്നത് ആറ് മാസത്തോളം വൈകിച്ചു. പിന്നീട് സ്ഥാനക്കയറ്റം കിട്ടിയപ്പോഴും പലതരത്തിൽ ശ്വാസംമുട്ടിച്ചു. എന്നിങ്ങനെ സർവ്വീസ് കാലത്തെ കുറിച്ച് പുസ്തകത്തിൽ തുറന്നു പറയുന്നുണ്ട്. ചന്ദ്രയാൻ രണ്ട് വിക്ഷേപണം വളരെ തിടുക്കത്തിൽ നടത്തിയെന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കാതെ ദൗത്യവുമായി മുന്നോട്ട് പോകാനുള്ള ശിവന്റെ തീരുമാനമാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് സോമനാഥ് പറയുന്നത്.
 

Latest News