കൊച്ചിയിൽ നാവികസേന ഹെലികോപ്ടർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

കൊച്ചി - കൊച്ചിയിൽ നാവികസേന ഹെലികോപ്ടർ പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കൊച്ചി നാവിക ആസ്ഥാനത്തെ ഐ.എൻ.എസ് ഗരുഡ റൺവേയിൽ വച്ചാണ് സംഭവം. മരിച്ച ആളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
 അറ്റകുറ്റപ്പണികൾക്കായി റൺവേയിൽ നിന്ന് ഹെലിക്കോപ്ടർ മാറ്റുന്നതിനിടെ  റോട്ടർ ബ്ലേഡ് ഇടിച്ചാണ് മരണം. ഹെലികോപ്ടറിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നാണ് വിവരം. അപകടത്തെക്കുറിച്ച് നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്ടറായ ചേതക് ആണ് അപകടത്തിൽ പെട്ടതെന്നാണ് പറയുന്നത്. 1965-ലാണ് ചേതക് നാവികസേനയുടെ ഭാഗമായത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.

Latest News