ജാസ്മിൻ അമ്പലത്തിലകത്തിന്റ 'രാക്കിളിപ്പേച്ച്' പ്രകാശനം ചെയ്തു

ഷാർജ- ജാസ്മിൻ അമ്പലത്തിലകത്തിന്റ ഏഴാമത്തെ പുസ്തകം 'രാക്കിളിപ്പേച്ച്' ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. പേരക്ക ബുക്‌സ് ആണ് പ്രസാധകർ. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹീം എഴുത്തുകാരി ശ്രീമതി ഇന്ദുലേഖക്ക് നൽകിയായിരുന്നു പ്രകാശനം. യാസിർ അവതാരകനായ ചടങ്ങിൽ ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ടി.വി നസീർ, എം.എ സുഹൈൽ, റഫ്‌സാന ഖാദർ, ഗീതാ മോഹൻ, എന്നിവർ ആശംസകളർപ്പിച്ചു.
 

Tags

Latest News