മയക്കു മരുന്ന് വില്‍പ്പനക്കാരായ യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി- മയക്കു മരുന്ന് കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വെണ്ണല മഹിളാ സമാജം റോഡില്‍ ഗ്രീന്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ മയ്യില്‍ കണ്ടക്കൈ റോഡില്‍ നജില മന്‍സില്‍ ജുനൈദ് (25), കളമശ്ശേരി ആലിന്‍ചുവടു ജംഗ്ഷനില്‍ എച്ച് എം ടി കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന എറണാകുളം വെങ്ങോല മങ്ങാടന്‍ തൈക്കാവിനു സമീപം കാട്ടൊലിപറമ്പ് വീട്ടില്‍  അന്‍സില്‍ (27) എന്നിവരെയാണ് എറണാകുളം ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  

അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ മയക്കു മരുന്ന് എത്തിച്ചു മാഫിയ സംഘത്തെ ഉപയോഗിച്ച് രാസലഹരി പദാര്‍ഥങ്ങള്‍ വില്‍പ്പന നടത്തുകയായിരുന്നു ഇവര്‍. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രതാപ്ചന്ദ്രന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ രതീഷ്. ടി. എസ്, ആഷിഖ്, റഫീഖ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിപിന്‍, തങ്കരാജ്, ഗിരീഷ്, റിനു, ഉമേഷ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Latest News