Sorry, you need to enable JavaScript to visit this website.

സൗദിയിലെ മുൻപ്രവാസി ദുബായിൽ നിര്യാതനായി

ദുബായ്- സൗദി അറേബ്യയിൽ മുൻ പ്രവാസിയായിരുന്ന യുവാവ് ദുബായിൽ നിര്യാതനായി. മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം റോഡിലെ ഉന്നംതലയിലെ നെച്ചിക്കണ്ടൻ അൻസാസ് ബാബു(43)വാണ് മരിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡണ്ട് പരേതനായ നെച്ചിക്കണ്ടൻ മായീൻകുട്ടിയുടെ മകനാണ്.
ഫാത്തിമയാണ് മാതാവ്. ഓരാഴ്ച്ച മുമ്പാണ് ദുബായിയിലേക്ക് പോയത്. നേരത്തെ സൗദിയിലെ റിയാദിലും, ദമാമിലും ഉണ്ടായിരുന്നു. ഭാര്യ:
നുസൈബ തിയ്യാലിമരക്കാരകത്ത് (പട്ടർക്കടവ്) മക്കൾ: റിസ ഫാത്തിമ,ഫിൽസ ഫാത്തിമ,ഇസ ഫാത്തിമ സഹോദരങ്ങൾ: ജിംഷാദ്, ഫൗസിയ, ഷാഹിന
 

Latest News