ഗാസ- ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തുന്നത് വിവേചനരഹിതമായ നരഹത്യയാണ്. കുഞ്ഞുങ്ങളെന്നോ സ്ത്രീകളെന്നോ ഭേദമില്ലാത്ത കൂട്ടക്കൊലകള്‍. ആളനക്കം കാണുന്നിടത്തെല്ലാം ടണ്‍ കണക്കിന് ബോബുകളാണ് വര്‍ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു വയസ്സുള്ള കുഞ്ഞിന്റെ കഥ പറയുന്നത് ഫലസ്തീന്‍ അതോറിറ്റി പ്രതിനിധി മുസ്തഫ ബര്‍ഗൂതിയാണ്. ഒരു വയസ്സുകാരനായ അലി അബോ മൊഹ്‌സന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍ അവന്റെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്നാണ് ബര്‍ഗൂതി പറയുന്നത്. വീഡിയോ കാണാം.






