ടെൽഅവീവ്- ഇസ്രായിലിന്റെ വടക്കൻ നഗരമായ കിര്യത് ഷ്‌മോണയിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണം. ലെബനനിൽ നിന്നുള്ള ഏറ്റവും പുതിയ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗാസ ഹമാസ് ഏറ്റെടുത്തു. തങ്ങളുടെ ലെബനൻ സംഘം ഇസ്രായിലിലേക്ക് 12 റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. റോക്കറ്റാക്രമണത്തെ തുടർന്ന് കിര്യത് ഷ്‌മോനയിൽ തീപിടുത്തമുണ്ടായി. കാറുകൾക്കും ഷോപ്പുകൾക്കും കേടുപാടുകൾ സംഭവിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. 25-ഉം നാൽപതും വയസുള്ള രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ സഫേദിലെ സിവ് ആശുപത്രിയിലേക്ക് മാറ്റി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)