Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ അധിനിവേശ രാഷ്ട്രം; സ്വയം പ്രതിരോധിക്കാന്‍ അവകാശമില്ലെന്ന് റഷ്യ

യുനൈറ്റഡ് നേഷന്‍സ്- ഇസ്രായില്‍ ഒരു അധിനിവേശ രാഷ്ട്രമാണെന്നും സ്വയം പ്രതിരോധിക്കാന്‍ അവകാശമില്ലെന്നും ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ സ്ഥിരം പ്രതിനിധി വാസിലി നെബെന്‍സിയ.
യുദ്ധ പ്രതിസന്ധിയുടെ വ്യാപ്തി മുഴുവന്‍ മേഖലയിലേക്കും വ്യാപിപ്പിക്കുന്നത് ഒഴിവാക്കാന്‍ മിഡില്‍ ഈസ്റ്റിലെ രക്തച്ചൊരിച്ചില്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ഇസ്രായില്‍ ഫലസ്തീനില്‍ തുടരുന്ന യുദ്ധത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 8,805 ആയി ഉയര്‍ന്നതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 130 ഫലസ്തീനികളും അക്രമത്തിലും ഇസ്രായില്‍ സൈനിക റെയ്ഡുകളിലും കൊല്ലപ്പെട്ടു.

ഇസ്രായില്‍ ആരംഭിച്ച യുദ്ധം മൂന്നാഴ്ച പിന്നുടുമ്പോള്‍ നൂറുകണക്കിന് വിദേശ പൗരന്മാര്‍ക്കും ഗുരുതരമായി പരിക്കേറ്റ ഡസന്‍ കണക്കിന് ഫലസ്തീനികള്‍ക്കും ഗാസ വിടാന്‍ ആദ്യമായി അനുമതി ലഭിച്ചു.

 

Latest News