Sorry, you need to enable JavaScript to visit this website.

കുടുംബത്തോടെ യു.എ.ഇ സന്ദര്‍ശിക്കാം, ഗ്രൂപ്പ് വിസ അനുവദിക്കുന്നു.. കുട്ടികള്‍ക്ക് സൗജന്യം

ദുബായ് - കുടുംബത്തിന് യു.എ.ഇ സന്ദര്‍ശിക്കാന്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി ഗ്രൂപ്പ് വിസക്ക് അപേക്ഷിക്കാന്‍ അനുമതി. ഫാമിലി ഗ്രൂപ്പ് വിസ അപേക്ഷ അനുവദിച്ചു തുടങ്ങിയതായി യു.എ.ഇ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം വരുമ്പോള്‍ വിസാ സൗജന്യമായി ലഭിക്കും. ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത് മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നവര്‍ക്കു മാത്രമാണ് ഈ ആനുകൂല്യം. കുട്ടികള്‍ തനിച്ചോ മറ്റുള്ളവരോടൊപ്പമോ  വരുമ്പോള്‍ ഇളവില്ല. വിവിധ ട്രാവല്‍ ഏജന്‍സികള്‍ വഴിയും വിസ ലഭിക്കുമെങ്കിലും സേവന ഫീസ് നല്‍കേണ്ടിവരും.
യു.എ.ഇക്ക് അകത്തും പുറത്തുമുള്ള അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ മുഖേന മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക. രാജ്യത്തിനകത്തും പുറത്തുമുള്ള ട്രാവല്‍ ഏജന്‍സികള്‍ വഴി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കുമ്പോള്‍ മാത്രമേ ഈ ഓപ്ഷന്‍ ലഭ്യമാകൂവെന്ന് എന്‍ട്രി ആന്‍ഡ് റെസിഡന്‍സ് പെര്‍മിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രി. ജനറല്‍ ഖലാഫ് അല്‍ഗൈത്ത്  പറഞ്ഞു.
ഒരുമിച്ച് യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ അപേക്ഷകള്‍ക്ക് ഫാമിലി ഗ്രൂപ്പ് വിസ ലഭ്യമാണ്.  ട്രാവല്‍ ഏജന്‍സികള്‍ക്ക്  ഹ്രസ്വകാല ടൂറിസ്റ്റ് വിസകള്‍ക്ക് അപേക്ഷിക്കാം. ഇതിന് 30 മുതല്‍ 60 ദിവസം വരെ ദൈര്‍ഘ്യമുണ്ട്. ആവശ്യമെങ്കില്‍ അത് പരമാവധി 120 ദിവസത്തേക്ക് നീട്ടാം.

 

Latest News