Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏഴ് മാസം മുമ്പെത്തി ടാക്‌സി ഡ്രൈവറായി, യുവാവിന് ഒരു ലക്ഷം ദിര്‍ഹം സമ്മാനം

ഷാര്‍ജ- ഏഴ് മാസം മുമ്പ് മാത്രം ടാക്‌സി ഡ്രൈവറായി ഷാര്‍ജയിലെത്തിയ യുവാവിനടക്കം മൂന്ന് ഇന്ത്യക്കാര്‍ക്ക് മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം സമ്മാനം. മഹ്‌സൂസ് സാറ്റര്‍ഡേ മില്യന്‍സിന്റെ 152ാമത് പ്രതിവാര നറുക്കെടുപ്പിലാണ് ടാക്‌സി ഡ്രൈവറായ അബ്ദുല്‍ ഗഫൂര്‍ അടക്കം മൂന്ന് ഇന്ത്യക്കാര്‍ വിജയികളായത്. അബുദാബിയില്‍ നിന്നുള്ള പ്രതീക്, ദുബായില്‍നിന്നുള്ള സതിയ എന്നിവരാണ് മറ്റു വിജയികള്‍.  

സാമ്പത്തികമായി വിഷമഘട്ടത്തിലായിരുന്നപ്പോഴാണ് അബ്ദുല്‍ ഗഫൂര്‍ ജോലി തേടി യു.എ.ഇയിലെത്തിയത്.  ഇപ്പോള്‍ നറുക്കെടുപ്പിലൂടെ ലക്ഷങ്ങള്‍ കൈ വന്നത് മഹാഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനം നേടിയതിന്റെ വാര്‍ത്ത മഹ്‌സൂസ് ആപ്പിലൂടെയാണ് അറിഞ്ഞത്.
40 വയസ്സുള്ള പ്രതീക് ഇപ്പോള്‍ അബുദാബിയിലാണ് താമസം. സമ്മാനത്തുക  കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും അവര്‍ക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനും ഉപയോഗിക്കും. മൂന്നാമത്തെ വിജയിയായ സതിയ ഭാര്യയ്ക്കും  19 വയസുള്ള കുട്ടിക്കുമൊപ്പം രണ്ട് പതിറ്റാണ്ടിലേറെയായി യു.എ.ഇ നിവാസിയാണ്. ദുബായിലെ സ്വകാര്യ എനര്‍ജി കമ്പനിയില്‍  പ്രൊജക്ട് മാനേജറാണ്.

 

Latest News