കോഴിക്കോട്- സി. പി. എം ക്ഷണിച്ചാല്‍ അവരുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് മുസ്‌ലിം ലീഗ് എം. പി ഇ. ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട അവസരമാണിതെന്നും അദ്ദേഹം വിശദമാക്കി.
നവംബര്‍ 11നാണ് സി. പി. എം കോഴിക്കോട് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. സി. പി. എം റാലിയിലേക്ക് സമസ്തയെ ക്ഷണിച്ചിട്ടുണ്ട്. പിന്നാലെ തങ്ങള്‍ പങ്കെടുക്കുമെന്ന് സമസ്ത അറിയിക്കുകയും ചെയ്തു.
ഇതുവരെ മുസ്‌ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യതകളുണ്ടെന്നാണ് സൂചന. മുസ്‌ലിം ലീഗിനെ റാലിയിലേക്ക് ക്ഷണിച്ചാലും കോണ്‍ഗ്രസിനെ ഒഴിവാക്കാനാണ് സി. പി. എം പരിപാടി.