Sorry, you need to enable JavaScript to visit this website.

ഓണത്തിന് ചിരിപ്പിക്കാന്‍ ബിജു മേനോന്‍ 

ഓണത്തിന് തിയറ്ററുകള്‍ പൂരപ്പറമ്പാക്കുവാന്‍ ബിജുമേനോന്‍ ചിത്രം പടയോട്ടം എത്തുന്നു. ചെങ്കല്‍ രഘു എന്ന നായക കഥാപാത്രമായാണ് ബിജുമേനോന്‍ എത്തുന്നത്. നവാഗതനായ റഫീഖ് ഇബ്രഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും കാസര്‍ക്കോഡേക്ക് ചെങ്കല്‍ രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്നത്. മൂന്ന് സംവിധായകര്‍ പ്രധാനവേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഹരീഷ് കണാരന്‍,സുധി കോപ്പ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍.അരുണ്‍ എ ആര്‍,അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പടയോട്ടത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ആസിഫ് അലി, മഞ്ജു വാര്യര്‍, മിയ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.

Latest News