വിദഗ്ധ തൊഴിലാളി വിസക്കുള്ള ശമ്പള പരിധി കൂട്ടാന്‍ യു.കെ, വിസ അപേക്ഷകര്‍ കുറയും

ലണ്ടന്‍ - വിദഗ്ധ തൊഴിലാളി വിസ ലഭിക്കണമെങ്കില്‍, യു.കെയില്‍ ലഭിക്കേണ്ട മിനിമം വേതനം 34,500 പൗണ്ടിലേക്ക് ഉയര്‍ത്താന്‍ നീക്കം. 26,200 പൗണ്ടാണ് ഇപ്പോള്‍ വേണ്ടത്. ശമ്പളത്തിന്റെ പരിധി വര്‍ധിപ്പിക്കുക വഴി വിസയെടുക്കുന്നവരുടെ എണ്ണം കുറക്കാമെന്നാണ് ആലോചന. ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാനും മന്ത്രി റോബര്‍ട്ട് ജെന്റിക്കും കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യക്കാരാണ്.
കുറഞ്ഞ വേതനമുള്ള തൊഴിലുകളിലേക്കുള്ള വിദേശികളുടെ വരവ് ഇതോടെ കുറയും. തൊഴിലുടമകള്‍ക്ക് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ പണം മുടക്കേണ്ടതായും വരും. സോഷ്യല്‍ കെയര്‍ പോലുള്ള മേഖലകളിലെക്ക് സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനുള്ള വിസാ ഫീസ് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നാണ് സൂചന.

 

Latest News