Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംഗീതജ്ഞ ഡോ. ലീല ഓംചേരി അന്തരിച്ചു

തിരുവനന്തപുരം - രാജ്യം കണ്ട മികച്ച സംഗീതജ്ഞയും ഡൽഹി സർവകലാശാല മുൻ അധ്യാപികയുമായ ഡോ. ലീല ഓംചേരി (94) അന്തരിച്ചു. 2009-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 
 കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡൽഹി സർവകലാശാലയിൽനിന്ന് എം.എയും പി.എച്ച്.ഡിയും നേടി. കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് (1990), യു.ജി.സി നാഷണൽ അസോസിയേറ്റ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. 
 കർണാടസംഗീതത്തിന് പുറമേ ഹിന്ദുസ്ഥാനി, സോപാന സംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. മലയാളികളായ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ കമുകറ പരമേശ്വര കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകളായി 1929 മേയ് 31-നാണ് ജനനം. നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയാണ് ഭർത്താവ്. പ്രശസ്ത ഗായകനായിരുന്ന പരേതനായ കമുകറ പുരുഷോത്തമൻ സഹോദരനാണ്.
 ക്ലാസിക്കൽ കലാരൂപങ്ങളെ കുറിച്ചുള്ള നിരവധി ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരളത്തിലെ ലാസ്യരചനകൾ, ദി ഇമ്മോർട്ടൽസ് ഓഫ് ഇന്ത്യൻ മ്യൂസിക് (ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം), ഗ്ലീനിങ്‌സ് ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്ട് സ്റ്റഡീസ് ഇൻ ഇന്ത്യൻ മ്യൂസിക് ആൻഡ് അലൈഡ് ആർട്ട്‌സ് എന്നിവയാണു പ്രധാന കൃതികൾ.
 

Latest News