സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ സ്‌ഫോടന ഭീഷണി

കൊച്ചി- സ്ഫോടന ഭീഷണിയെ തുടര്‍ന്ന് സുരേഷ് ഗോപി പങ്കെടുത്ത പരിപാടി അല്‍പനേരം നിര്‍ത്തിവച്ചു. താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു സുരേഷ് ഗോപി. പരിപാടി പുരോഗമിക്കവെ വേദിയിലെത്തിയ പോലീസുകാരാണ് സ്ഫോടന ഭീഷണി സന്ദേശം ലഭിച്ച കാര്യം അറിയിച്ചത്. അതോടെ ഒന്നും സംസാരിക്കാതെ വേദിയില്‍ നിന്നിറങ്ങിയ സുരേഷ്‌ഗോപി മറ്റൊരു മുറിയിലേക്ക് പോയി.  അല്‍പ്പ നേരം പരിപാടി നിര്‍ത്തിവച്ച് പോലീസ് പരിശോധന നടത്തി. എന്നാല്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ പോലീസ് ശ്രമിച്ചെന്നാരോപിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഒച്ചവെക്കുകയും പ്രതിഷേധ മുദ്രാവാക്യം മുഴക്കുകയും ചെയ്തതോടെ പോലീസ് പിന്‍വാങ്ങി. സുരേഷ് ഗോപി മടങ്ങിയെത്തിയതോടെ പരിപാടി പുനരാരംഭിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News