Sorry, you need to enable JavaScript to visit this website.

റിവ്യൂ ബോംബിംഗ്: തിയേറ്ററുകളില്‍ സിനിമാ റിവ്യുവിന് നിരോധനം

കൊച്ചി- റിവ്യൂ ബോംബിംഗ് തടയുന്നതിന് തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനല്‍ റിവ്യൂ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സിനിമാ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.  
ഇതിനായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരുടെ പട്ടിക തയ്യാറാക്കും. സിനിമ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററുകളിലെത്തി തത്സമയ റിവ്യൂ നടത്തുന്ന പരിപാടി നിരോധിക്കാനാണ് യോഗം തീരുമാനിച്ചത്.

വാര്‍ത്താ സമ്മേളനങ്ങളിലും സിനിമാ പരിപാടികളിലും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് നടത്തുന്നവരെ നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി പുതിയ പ്രോട്ടോകോള്‍ കൊണ്ട് വരും. പ്രോട്ടോകോള്‍ തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും.

ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളും ഉള്‍പ്പെടുന്നതാകും കമ്മിറ്റി. ഒരു മാസത്തിനകം ഇത് നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായി.

 

Latest News