ടെല്‍അവീവ്- വെസ്റ്റ് ബാങ്കില്‍ പിടിക്കപ്പെട്ട ഫലസ്തീനികളെ ഇസ്രായില്‍ സൈനികര്‍
അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമായ വീഡിയോകളും ചിത്രങ്ങളും ഇസ്രായിലില്‍തന്നെ വിമര്‍ശനത്തിനു കാരണമായി. കണ്ണുംകൈയും കെട്ടി ഫലസ്തീനികളെ പീഡപ്പിക്കുന്ന ഇത്തരത്തിലുള്ള ഡസന്‍ കണക്കിന് ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളുമാണ് കഴിഞ്ഞ ആഴ്ച പുറത്തുവന്നത്.
സൗത്ത് ഹെബ്രോണ്‍ കുന്നുകള്‍ക്ക് തെക്ക് ഭാഗത്ത് പെര്‍മിറ്റില്ലാതെ ഇസ്രായിലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട ഏഴ് വെസ്റ്റ് ബാങ്ക് തൊഴിലാളികളെ അധിക്ഷേപിക്കുന്ന വീഡിയോ സൈനികര്‍ തന്നെ ചിത്രീകരിച്ചതാണ്. ഫലസ്തീനികള്‍ നഗ്‌നരോ അര്‍ദ്ധനഗ്‌നരോ ആയി, കണ്ണടച്ച് കൈകള്‍ കെട്ടി വേദനകൊണ്ട് നിലവിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരാളെ നിലത്ത് വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യം. വീഡിയോയില്‍ നിന്നുള്ള ഒരു സ്‌ക്രീന്‍ഷോട്ട് ഒരു സൈനികന്‍ ഫലസ്തീനിയുടെ തലയില്‍ ബൂട്ടിട്ട് ചുവടുവെക്കുന്നതും മറ്റൊരാള്‍ ആയുധം ചൂണ്ടുന്നതും കാണിക്കുന്നു.
ഒരു പട്ടാളക്കാരന്‍ കണ്ണുകെട്ടിയ ഫലസ്തീനിയുടെ വയറ്റില്‍ ചവിട്ടുകയും തുടര്‍ന്ന് തുപ്പുകയും അറബിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു. ഇത്തരം വീഡിയോകളെ കുറിച്ച് ഇസ്രായില്‍ സൈന്യം അന്വേഷിക്കുന്നുണ്ടന്നാണ് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരു യഹൂദ റിസര്‍വ് സൈനികന്‍ തന്റെ ഫോണില്‍ മതപരമായ സംഗീതം പ്ലേ ചെയ്യുമ്പോള്‍, കണ്ണുകെട്ടിയെ ഒരു ഫലസ്തീനിയെ പിടിച്ച് നൃത്തം ചവിട്ടുന്നതാണ് മറ്റൊരു വീഡിയോ.
טוב יעשה הרמטכל, ואם לא אז @idfonline ואם לא אז @gantzbe
— Eran Nissan ערן ניסן (@eran_nissan) November 1, 2023
שידאגו שהמילואימניק הפושע הזה עוד היום יעוף הביתה על טיל, יודח ממילואים ותיפתח נגדו חקירה על סיכון ביטחון המדינה
ההפסד האמיתי של מדינת ישראל יהיה אם דברים כאלו יעברו ללא תגובה https://t.co/4GIgQRz88P