കളമശേരിയിൽ വിദ്വേഷ പ്രചാരണം; സംഘ്പരിവാർ മാധ്യമ പ്രവർത്തക സുജയക്കെതിരെ കേസ്

കൊച്ചി- കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയെന്ന പരാതിയിൽ സംഘ്പരിവാർ അനുകൂല മാധ്യമ പ്രവർത്തക സുജയ പാർവതിക്കെതിരെ കേസ്. ഇവർ ജോലി ചെയ്യുന്ന റിപ്പോർട്ടർ ചാനലിന് എതിരെയും പോലീസ് കേസെടുത്തു. കളമശേരി സ്വദേശി യാസീൻ അറഫാത്തിന്റെ പരാതിയിലാണ് കേസ്. മതസൗഹാർദ്ദം തകർക്കുന്നതിന് വേണ്ടി റിപ്പോർട്ടർ ചാനലും സുജയ പാർവതിയും വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് പരാതി. കളമശേരി സ്‌ഫോടനത്തിന് ശേഷം മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിൽ ചാനലും ലേഖികയും പ്രവർത്തിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
 

Latest News