Sorry, you need to enable JavaScript to visit this website.

ഹമാസ് കമാൻഡറെ വധിച്ചു; തങ്ങളുടെ 11 സൈനികരെ ഹമാസ് കൊലപ്പെടുത്തിയെന്നും ഇസ്രായേൽ, കഠിനമെന്ന് പ്രതിരോധ മന്ത്രി

Read More

ടെൽഅവീവ് - മുതിർന്ന ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ. ഇബ്‌റാഹിം ബയാരിയെന്ന മുതിർന്ന ഹമാസ് നേതാവിനെ വധിച്ചതായാണ് ഇസ്രായേൽ പ്രതിരോധ സേനയെ ഉദ്ധരിച്ചുള്ള മാധ്യമ റിപോർട്ടുകൾ. 
 ഇയാൾ ഒക്ടോബർ ഏഴിലെ ഇസ്രായേൽ ആക്രമണത്തിന് നേതൃത്വം നൽകിയ കമാൻഡറുകളിൽ ഒരാളാണെന്നും 2004-ൽ 14 ഇസ്രായേലികളുടെ ജീവൻ അപഹരിച്ച ആളാണെന്നുമാണ് പറയുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 അതിനിടെ, വടക്കൻ ഗസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പ് ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് ഫലസ്തീനികളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെ ഒരു ഭാഗം ജബലിയയിൽ തകർക്കാനായെന്നും ഇസ്രായേൽ അവകാശപ്പെട്ടു. ജബലിയയിലെ അഭയാർത്ഥി ക്യാമ്പിന്റെ അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗർഭ ടണലിൽ ഒളിച്ചിരുന്ന പോരാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും യുദ്ധ ടാങ്കറുകൾ ഗസയിലെ ഉള്ളറകളിലേക്ക് കടന്ന് മുന്നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും ഐ.ഡി.എഫ് അവകാശപ്പെട്ടു.
 ഏഴു പതിറ്റാണ്ടിലേറെക്കാലമായി ഒന്നേകാൽ ലക്ഷം ഫലസ്തീനികൾ ജീവിക്കുന്ന അഭയാർത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടത്താണ് ഇസ്രായേൽ കടുത്ത വ്യോമാക്രമണത്തിലൂടെ നിരപരാധികളായ ഫലസ്തീനുകളുടെ ജീവൻ കുരുതിക്കളമാക്കിയത്. ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനമായിരുന്നു ലക്ഷ്യമെന്ന് പറഞ്ഞാണ് ഇസ്രായേൽ കുഞ്ഞുകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള നിരപരാധികലെ കൂട്ടക്കശാപ്പ് ചെയ്തത്. ഇസ്രായേലിന്റെ നരനായാട്ടിൽ ഇതുവരെ ഒൻപതിനായിരത്തോളം സാധാരണക്കാർ ഗസയിൽ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. 
 ഹമാസുമായുളള വടക്കൻ ഗസയിലെ ഏറ്റുമുട്ടലിൽ തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടതായും ഇസ്രായേൽ വ്യക്തമാക്കി. ഹമാസ് തൊടുത്തുവിട്ട ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ ഇസ്രായേൽ സൈന്യം സഞ്ചരിച്ച കവചിത വാഹനത്തിൽ ഇടിച്ചാണ് ഒൻപത് സൈനികർ കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു സൈനികർക്ക് ഗുരുതര പരിക്കേറ്റതായി ദ ടൈംസ് ഓഫ് ഇസ്രായേൽ റിപോർട്ട് ചെയ്തു. ഒക്ടോബർ ഏഴുമുതൽ ഇതുവരെ ഇസ്രായേലിന് 320 സൈനികരെ നഷ്ടമായതായാണ് റിപോർട്ടുകൾ. ഇന്ന് വെസ്റ്റ് ബാങ്കിൽ നാലു ഫലസ്തീനികളെ ഏറ്റുമുട്ടലിൽ വധിച്ചതായും ഇസ്രായേൽ അവകാശപ്പെട്ടു. 11 സൈനികരുടെ കൊലപാതകം കഠിനവും വേദനാജനകവുമെന്ന് ഇസ്രായേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് എക്‌സിൽ കുറിച്ചു. ഗസയിലെ ഗ്രൗണ്ട് ഓപറേഷനിൽ സുപ്രധാന നേട്ടങ്ങളുണ്ടായിട്ടും ഇസ്രായേൽ സൈന്യത്തിന് ഭാരിച്ച വില നൽകേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. ഫലസ്തീനികൾക്കു നേരെയുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ കൂട്ടക്കുരുതിക്കെതിരെ ലോകസമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് രൂക്ഷമായ പ്രതിഷേധങ്ങൾ ഉയരുമ്പോഴും ഇസ്രായേൽ അതിനൊന്നും മുഖം കൊടുക്കാതെയാണ് മനുഷ്യത്വഹീനമായ ചെയ്തികൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

Latest News