മാളിൽ യുവതിയെ പിറകിലൂടെ കെട്ടിപ്പിടിച്ച് മധ്യവയസ്‌കൻ

ബംഗളൂരു- നഗരത്തിലെ മാളിൽ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കനെതിരെ കേസ്. മാളിൽ നിൽക്കുകയായിരുന്ന യുവതിയെ ഇയാൾ പിറകിലെ വന്ന് കെട്ടിപ്പിടിച്ച് ഒന്നും അറിയാത്ത പോലെ നടന്നുനീങ്ങുകയായിരുന്നു. ഇയാൾക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 
ഇയാൾ ഇത് മനഃപൂർവ്വം ചെയ്തതാണെന്ന് വീഡിയോ റെക്കോർഡ് ചെയ്തയാൾ പറഞ്ഞു. ഇയാൾ മാളിനുള്ളിൽ മറ്റു സ്ത്രീകളോടും സമാനമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്നും വീഡിയോ റെക്കോർഡ് ചെയ്തയാൾ വ്യക്തമാക്കി. 

തുടർന്ന് മാളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും വീഡിയോയിലുള്ള ആളെ കണ്ടെത്താനായില്ല. ബംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു. മഗഡി പോലീസ് സ്‌റ്റേഷനിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഉടൻ അറസ്റ്റ് ചെയ്യണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു.
 

Latest News