വർഗീയ പ്രചാരണം; ഷാജൻ സ്‌കറിയക്ക് എതിരെ കേസ്

കൊച്ചി-കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീഡിയോ വഴി വിദ്വേഷ പ്രചരണം നടത്തിയെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരെ കേസ്. കുമരകം പോലീസാണ് കേസെടുത്തത്. കളമശേരി സംഭവത്തിന്റെ പശ്ചാതലത്തിൽ തയ്യാറാക്കിയ വീഡിയോ യു ട്യൂബിൽ കഴിഞ്ഞ ദിവസം ഇയാൾ അപ് ലോഡ് ചെയ്തിരുന്നു. ഷാജൻ സ്‌കറിയക്ക് എതിരെ കഴിഞ്ഞ ദിവസം പി.വി അൻവർ എം.എൽ.എയും രംഗത്തെത്തിയിരുന്നു. 

Latest News